ഓറിയന്റ് എൽഇഡി ബാറ്റണുകൾ വിപണിയിൽ

Posted on: August 18, 2017

കൊച്ചി : പുതിയ ശ്രേണിയിലെ എൽഇഡി ബാറ്റണുകൾ അവതരിപ്പിച്ച് ഓറിയന്റ് ഇലക്ട്രിക് എൽഇഡി ലൈറ്റിംഗ് പോർട്ട്‌ഫോളിയോ വിപുലീകരിച്ചു.  എൽഇഡി ബാറ്റണിൽ വൻതോതിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത്. പരമ്പരാഗത ട്യൂബ് ലൈറ്റുകളെ മാറ്റിസ്ഥാപിക്കുന്നത് ഈ വിഭാഗത്തിലെ വളർച്ചയിലേക്ക് നയിക്കും.

വളർച്ച ലക്ഷ്യമിട്ട് കമ്പനി ഉത്പാദന ശേഷി വർദ്ധിപ്പിക്കുകയും ഗവേഷണങ്ങൾക്കായി വലിയ രീതിയിൽ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ഓറിയന്റ് ലൈറ്റിംഗ് ബിസിനസ് ഹെഡ് പുനീത് ധവാൻ് പറഞ്ഞു. പരമ്പരാഗത ട്യൂബ് ലൈറ്റുകളെ അപേക്ഷിച്ച് ഓറിയന്റൽ എൽഇഡി ബാറ്റൺ ഗണ്യമായ ലാഭം ഉണ്ടാക്കിത്തരുമെന്നും അദേഹം പറഞ്ഞു.

TAGS: Orient Electric |