സാസംഗ് ട്വിൻ വിൻ ഓണം ഓഫർ

Posted on: August 18, 2017

കൊച്ചി : സാസംഗ് കേരളത്തിൽ 40 ശതമാനം വിപണി വിഹിതത്തോടെ ഒന്നാം സ്ഥാനം നില നിർത്തി. ഉപഭോക്താക്കൾ തങ്ങളിലർപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയർപ്പിച്ച് ഓണത്തിന് ട്വിൻ വിൻ ഓഫർ സാസംഗ് പ്രഖ്യാപിച്ചു. ട്വിൻ വിൻ ഓഫറിലൂടെ ഡിസ്‌കൗണ്ടും ദീർഘിപ്പിച്ച വാറണ്ടിയും ആകർഷകമായ ഫിനാൻസുമാണ് സാംസംഗ് നൽകുന്നത്.

ട്വിൻ വിൻ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ട്രിപ്പിൾ സീറോ ഫിനാൻസ് ഓഫറിലൂടെ ഉത്പന്നങ്ങൾ വാങ്ങാവുന്നതാണ്. സീറോ ഡൗൺ പേമെൻറ്, പലിശ ഇല്ലാത്ത ഇഎംഐ, സീറോ പ്രോസസിംഗ് ഫീ എന്നതാണ് ട്രിപ്പിൾ സീറോ ഓഫർ. ഇതോടൊപ്പം ദീർഘിപ്പിച്ച വാറണ്ടിയിൻമേൽ 65 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും.

രാജ്യത്തെ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ സ്മാർട്ട്‌ഫോണുകൾ ലഭ്യമാക്കുന്നതോടൊപ്പം മികച്ച വാറണ്ടി കൂടി ലഭ്യമാക്കുന്നതിനാൽ ഫോൺ സമാധാനത്തോടെ തന്നെ കൈകാര്യം ചെയ്യാം. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 5 വരെ തെരഞ്ഞെടുത്ത സാംസംഗ് ഫോണുകൾക്ക് ട്വിൻ വിൻ ഓഫർ ലഭിക്കും

കേരളത്തിലെ ഉപഭോക്താക്കളുടെ സ്‌നേഹത്തിനും വിശ്വാസത്തിനുമുള്ള ഞങ്ങളുടെ നന്ദിയർപ്പിക്കലാണ് ടിൻ വിൻ ഓഫർ. ഉപഭോക്താക്കളുടെ സംതൃപ്തി ഞങ്ങളുടെ പ്രതിബദ്ധതയാണ് – സാസംസ് ഇന്ത്യാ ഇലക്ട്രോണിക്‌സ് മൊബൈൽ ബിസിനസ് വൈസ് പ്രസിഡന്റ് രാജു പുല്ലൻ പറഞ്ഞു.

പുതിയ ജെ സീരീസിലുള്ള ഫോണും 535 മൊബൈൽ സർവീസ് വാനുകളുമാണ് കേരളത്തിലെ നേട്ടത്തിന് പിന്നിൽ. ഗാലക്‌സി എസ് 8, ഗാലക്‌സി എസ് 8 പ്ലസ് എന്നിവയുടെ വിജയത്തോടെ ഇടത്തരം ഫോണുകളുടെ വിപണിയിൽ സാംസംഗിന് മികച്ച സ്വാധീനം ഉറപ്പിക്കാനായി, അദേഹം കൂട്ടിച്ചേർത്തു.

TAGS: Samsung India |