സോണി ഹോം എന്റർടെയിൻമെന്റ് ഓഡിയോ സിസ്റ്റംസ്

Posted on: August 16, 2017

കൊച്ചി : എന്റർടെയിൻമെന്റ് ഓഡിയോ സിസ്റ്റം ലൈനപ്പ് കൂടുതൽ വിപുലമാക്കി എംഎച്ച് സി-വി11, ഷേക്ക്-എക്‌സ്30ഡി എന്നീ രണ്ട് പുതിയ ഉത്പന്നങ്ങൾ സോണി പുറത്തിറക്കി. സംഗീത പ്രേമികൾക്ക് വേണ്ടി പ്രത്യേകമായി ഡിസൈൻ ചെയ്തിട്ടുള്ള ഈ കരുത്തുറ്റ ഓഡിയോ സ്പീക്കറുകൾ വ്യക്തതയുള്ള ഡൈനാമിക്കായ ശബ്ദം ലഭ്യമാക്കും. സംഗീതം ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്ന വയർലെസ് ബ്ലൂടൂത്ത് സൗകര്യങ്ങളും ഇതിനുണ്ട്.

മുമ്പ് അവതരിപ്പിച്ച എംഎച്ച്‌സി-വി77ഡി, എംഎച്ച്‌സി-വി50ഡി എന്നിവയുടെ ശ്രേണിയിലേക്കാണ് നൂതനമായ ഈ സ്പീക്കറുകൾ എത്തുന്നത്. ഡൈനാമിക്കായ ഓഡിയോ ഔട്ട്പുട്ട്, വേറിട്ട് ഡിസൈൻ, പ്രീമിയം ടെക്‌നോളജി എന്നിവയാണ് പുതുതായി പുറത്തിറക്കിയിട്ടുള്ള എന്റർടെയ്ൻമെന്റ് ഓഡിയോ സിസ്റ്റങ്ങളെ സവിശേഷമാക്കുന്നത്. വില എംഎച്ച്‌സി-വി11 19,990 രൂപ. ഷേക്ക് -എക്‌സ് 30ഡി 50,990 രൂപ.

TAGS: Sony MHC |