വർഷം മുഴുവൻ ഇന്റർനെറ്റ് : പ്രത്യേക ഓഫറുകളുമായി ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ്

Posted on: August 15, 2017

കൊച്ചി : വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ വർഷം മുഴുവൻ ഇന്റർനെറ്റ് സേവനം നൽകുന്ന രണ്ട് പ്ലാനുകൾ ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് അവതരിപ്പിച്ചു. ഒരു വർഷം വൈഫൈ ഇന്റർനെറ്റ് ഉപയോഗത്തിന് 2,499 രൂപയുടെയും 3,499 രൂപയുടെയും രണ്ട് പ്ലാനുകളാണ് പ്രഖ്യാപിച്ചത്.

10 എംബിപിഎസ് സ്പീഡിൽ 365 ജിബി ഡാറ്റയാണ് ആദ്യത്തേത്. ഒരു വർഷത്തേക്ക് മോഡം ഉൾപ്പടെ 2,499 രൂപയാണ് നിരക്ക്. ഫലത്തിൽ പ്രതിമാസം 208 രൂപയും ജിഎസ്ടിയും മാത്രം. വേണ്ടി വരുന്ന പ്ലാൻ വീടുകൾക്ക് അനുയോജ്യമാണ്.

ഒരു വർഷം 500 ജിബി ഡാറ്റാ തരുന്നതാണ് 3,499 രൂപയുടെ പ്ലാൻ. 20 എംബിപിഎസ് സ്പീഡ് വൈ ഫൈ മോഡം ഉൾപ്പടെ ഒരു മാസത്തെ ഉപയോഗത്തിന് ഫലത്തിൽ 292 രൂപ മാത്രമെ ആവുകയുള്ളുവെന്ന് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി.എസ്. മണി പറഞ്ഞു.

ആവശ്യത്തിന് ഡാറ്റാ ഉപയോഗവും വേഗതയും വാഗ്ദാനം ചെയ്യുന്ന ഇരു പ്ലാനുകളും ജി എസ് ടി ആവശ്യത്തിന് ഇന്റർനെറ്റ് സേവനം ആവശ്യമായ ചെറുകിട കച്ചവടക്കാർക്കും വ്യാപാരികൾക്കും പ്രയോജനപ്രദമാണ്.