ഫ്‌ളെക്‌സ് വാഷുമായി സാംസംഗ്

Posted on: August 12, 2017

കൊച്ചി : രണ്ട് അലക്കയന്ത്രങ്ങളും ഒരു ഡ്രൈയറും ഒരേ മെഷീനിൽ സംയോജിപ്പിച്ച ഫ്‌ളെക്‌സ്‌വാഷ് വാഷിംഗ് മെഷീൻ സാംസംഗ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും ആധുനിക സാങ്കേതിക വിദ്യയും പ്രായോഗിക ക്ഷമതയും ചേർന്നതാണ് സാംസംഗ് അവതരിപ്പിച്ച പുതിയ വാഷിംഗ് മെഷീൻ.

സാംസംഗ് ലോണ്ടറി സാങ്കേതികവിദ്യകളും സവിശേഷതകളും ഉൾക്കൊള്ളുന്ന വാഷിംഗ് മെഷീന് ഒരു ആഡ്‌ഡോർ സൗകര്യം കൂടിയുണ്ട്. ഉപഭോക്താക്കൾക്ക് സ്വാതന്ത്ര്യത്തോടെയും സൗകര്യപ്രദമായും തുണി കഴുകൽ നടത്താനുള്ള സൗകര്യത്തോടെയാണ് ഫ്‌ളെക്‌സ്‌വാഷിന്റെ രൂപകൽപ്പന. ഒപ്പം തുണികൾക്ക് മികച്ച സംരക്ഷണവും ആയുസും ഉറപ്പു തരുന്നു.

തിരക്കു പിടിച്ച ജീവിതത്തിനിടയിൽ വളരെ കുറച്ചു സമയത്തിനുള്ളിൽ തുണി അലക്കൽ പൂർത്തിയാക്കാനുള്ള സൗകര്യമാണ് ഓൾ ഇൻ വൺ മെഷീനിൽ ഒരുക്കിയിട്ടുള്ളത്. വാഷിംഗ് മെഷീന്റെ ശേഷി 23 കിലോഗ്രാമാണ്. വിവിധോദ്ദേശ മെഷീനിൽ സാംസംഗ് ലോണ്ടറി സാങ്കേതിക വിദ്യകളായ എക്കോ ബബിൾ, ബബിൾ സോക്ക്, വൈബ്രേഷൻ റിഡക്ടഷൻ ടെക്‌നോളജി (വിആർടി പ്ലസ്) എന്നിവ ഉപയോഗിച്ചിട്ടുണ്ട്. എക്കോ ബബിൾ സിസ്റ്റം വായുവും വെള്ളവും ഉപയോഗിച്ച് ഡിറ്റർജന്റ് അലിയിക്കുന്നു. ഇത് വളരെ വേഗത്തിലും കാര്യക്ഷമമായും തുണി വൃത്തിയാക്കുന്നതിന് ആവശ്യമായ ബബിൾ ആക്ഷൻ സൃഷ്ടിക്കുന്നു.

ഐഒടി അധിഷ്ഠിതമായ യൂണിറ്റ് സ്മാർട്ട് കൺടോളുമായി സംയോജിപ്പിച്ചിരിക്കുന്നു. ഉപഭോക്താവിന് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും സ്മാർട്ട്‌ഫോണിലൂടെ പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യാം. ഓഗസ്റ്റ് 15 മുതൽ സാംസംഗ് ബ്രാൻഡ് ഷോപ്പുകളിലും പ്രമുഖ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകുന്ന ഫ്‌ളെക്‌സ്‌വാഷിന്റെ വില 1,45,000 രൂപ.