സാംസംഗിന്റെ ആഗോള ഓഡിയോ ഉപകരണ ശ്രേണി ഇന്ത്യയിൽ

Posted on: August 11, 2017

കൊച്ചി : സാംസംഗിന്റെ ആഗോള ഓഡിയോ ഉപകരണ ശ്രേണി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആഗോള ശ്രേണിയിലെ പോർട്ടബിൾ സ്പീക്കറുകളായ ലെവൽ ബോക്‌സ് സ്ലിം, ബോട്ടിൽ ആൻഡ് ദി സ്‌കൂപ് എന്നിവയും അവതരിപ്പിച്ചു. ലെവൽ ആക്റ്റീവ്, റെക്റ്റാംഗിൾ ഹെഡ്‌സെറ്റ് എന്നിവ അവതരിപ്പിച്ചുകൊണ്ട് സാംസംഗിന്റെ ഹെഡ്‌സെറ്റ് ശ്രേണിയും വിപുലമാക്കി.

നൂതനമായ സ്റ്റൈലും മികച്ച പ്രകടനവും കൊണ്ട് സാംസംഗിന്റെ പുതിയ ഓഡിയോ ശ്രേണി ഉപഭോക്താക്കൾക്ക് പുതിയ ഓഡിയോ അനുഭവം പകരും. നൂതനമായ സൃഷ്ടികളിൽ സാംസംഗ് എന്നും മുന്നിൽ നിൽക്കുന്നുവെന്നും പുതിയ ഓഡിയോ ശ്രേണി മൊബൈൽ എന്റർടെയിൻമെന്റ് വിഭാഗത്തിൽ സാംസങിന്റെ സ്ഥാനം ഉറപ്പിക്കുമെന്നും രൂപത്തിലും പ്രകടനത്തിലും മികവു പുലർത്തുന്ന പുതിയ ഓഡിയോ ഉപകരണങ്ങൾ ഉപഭോക്താക്കൾക്ക് തീർച്ചയായും നല്ലൊരു വിരുന്നാകുമെന്നും സാംസംഗ് ഇന്ത്യ മൊബൈൽ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് അസിം വാർസി പറഞ്ഞു.

ഓഡിയോ സ്പീക്കറുകളും പവർബാങ്കും ഉൾപ്പെട്ട, സ്മാർട്ട്‌ഫോൺ ഉപഭോക്താക്കൾക്ക് ഇരട്ട ഉപകാരമുള്ള കോംബോയാണ് ലെവൽ ബോക്‌സ് സ്ലിം. കൈയിലും പിന്നിലെ പോക്കറ്റിലും സുഖമായി സൂക്ഷിക്കാവുന്ന രൂപകൽപ്പനയാണിതിന്. അതുകൊണ്ടു തന്നെ ഇത് അകത്തും പുറത്തും ഉപയോഗിക്കാം. വാട്ടർ പ്രൂഫുമാണ്. ലെവൽ ബോക്‌സ് സ്ലിമ്മിന്റെ 8 വാട്ട് ബ്ലൂടൂത്ത് സ്പീക്കർ സന്തുലിതമായ ഓഡിയോ മികവു തരുന്നതിനാൽ ഇൻഡോറിലും ഔട്ട്‌ഡോറിലും ഉപയോഗിക്കാം. മൈക്രോഫോണിന്റെ സംയോജിത നോയിസ് റിഡക്ഷനും എക്കോ കാൻസലേഷനും ഉള്ളതിനാൽ എവിടെ ഉപയോഗിച്ചാലും വ്യക്തമായ ശബ്ദം നൽകുന്നു. 2600 എംഎഎച്ച് ബാറ്ററി 30 മണിക്കൂർ നേരത്തേക്ക് തുടർച്ചയായ സംഗീതം കേൾക്കാനുള്ള ആയുസ് നൽകുന്നു. പോർട്ടബിൾ ചാർജറിലും പ്രവർത്തിക്കും. സ്മാർട്ട്‌ഫോണിലും ടാബ്‌ലറ്റിലും സംഗീതം ആസ്വദിക്കുന്നതിന് ഇത് ഉപകരിക്കും. ബാറ്ററി സ്റ്റാറ്റസ് നോക്കി ശബ്ദം അഡ്ജസ്റ്റ് ചെയ്യാം.

360 ഡിഗ്രി സറൗണ്ട് സൗണ്ട് നൽകുന്ന കുപ്പിയുടെ മാതൃകയിലുള്ള സാംസംഗ് വയർലെസ് സ്പീക്കർ കേൾവിക്കു മാത്രമല്ല കാഴ്ചയ്ക്കും വിരുന്നാണ്. ഓഡിയോ ശബ്ദത്തിനനുസരിച്ച് പ്രകാശവും മാറികൊണ്ടിരിക്കും. പിടിച്ചുകൊണ്ടിരിക്കെ ചലിപ്പിച്ചാൽ സ്പീക്കറിലെ 16എം കളർ എൽഇഡി പ്രകാശിക്കും. ചെറിയ അനക്കങ്ങൾ പോലും പ്രകാശത്തിന്റെ നിറം മാറ്റും.

യാത്രാ വേളകളിൽ ഉപയോഗിക്കാവുന്ന ശക്തമായ ഓഡിയോ ഉപകരണമാണ് സ്‌കൂപ് ഡിസൈനിലുള്ള വയർലെസ് സ്പീക്കർ. കൊണ്ടു നടക്കാൻ എളുപ്പമാണ്. സ്ട്രാപ്പുമുണ്ട്. ബ്ലൂടൂത്ത് എനേബിൾഡ് ഹെഡ്‌സെറ്റാണ് ലെവൽ ആക്റ്റീവ്. സിലിക്കൻ എയർ ഹുക്ക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും ആകർഷണീയമായ പാക്കേജാണ് റെക്ക്റ്റാംഗിൾ ഹെഡ്‌സെറ്റ്.

ലെവൽ സ്ലിം ബോക്‌സിന് 6,699 രൂപയും ബോട്ടിൽ സ്പീക്കറിന് 4,999 രൂപയും സ്‌കൂപ്പ് സ്പീക്കറിന് 2,799 രൂപയും, ലെവൽ ആക്റ്റീവിന് 4,999 രൂപയും റെക്ക്റ്റാംഗിൾ ഹെഡ്‌സെറ്റിന് 1,899 രൂപയുമാണ് വില.