മാർസ് എം ആൻഡ് എം ചോക്കലേറ്റ് കേരളത്തിലും

Posted on: August 9, 2017

മാർസ് എം ആൻഡ് എം ചോക്കലേറ്റിന്റെ ലോഞ്ചിംഗ് ലുലു ഹൈപ്പർ മാർക്കറ്റിൽ ആൻഡ്രൂ ലീക്കി കേക്ക് നിർവഹിക്കുന്നു. ഷിബു ഫിലിപ്പ്, സുധീഷ് നായർ, ദാസ് ദാമോദരൻ തുടങ്ങിയവർ സമീപം.

കൊച്ചി : ലോകമെങ്ങും പ്രിയങ്കരമായ അമേരിക്കൻ മാർസ് എം ആൻഡ് എം സിംഗിൾ ബൈറ്റ് ചോക്കലേറ്റിന്റെ മധുരം ഇനി കേരളത്തിലും നുകരാം. മാർസ് ചോക്കലേറ്റിന്റെ കേരളത്തിലെ വിപണനോദ്ഘാടനം ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മാർസ് ചോക്കലേറ്റ് ഇന്ത്യാ വിഭാഗം ജനറൽ മാനേജർ ആൻഡ്രൂ ലീക്കി നിർവഹിച്ചു.

ലോകത്തെ ഏറ്റവും വലിയ ചോക്കലേറ്റ് കമ്പനിയുടെ ജനപ്രിയ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്റെ തുടക്കമാണ് എം ആൻഡ് എം ചോക്കലേറ്റിന്റെ പ്രഖ്യാപനമെന്ന് ആൻഡ്രൂ ലീക്കി പറഞ്ഞു. 1941 ൽ അമേരിക്കയിൽ പ്രവർത്തനം ആരംഭിച്ച എം ആൻഡ് എം ചോക്കലേറ്റ് ഇന്ന് നൂറിലേറെ രാജ്യങ്ങളിൽ സാന്നിധ്യമുണ്ടെന്നും അദേഹം പറഞ്ഞു. ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു റീട്ടെയിൽ ബയിംഗ് മാനേജർ ദാസ് ദാമോദരൻ, ലുലു ഗ്രോസറി ബയർ എ എസ് സതീഷ് എന്നിവർ സംസാരിച്ചു.

യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചോക്കലേറ്റാണ് ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. ചോക്കലേറ്റ്, പീനട്ട് എന്നീ രണ്ട് രുചികളിൽ ലഭിക്കുന്ന എം ആന്റ് എം ചോക്കലേറ്റിന്റെ 45 ഗ്രാം പായ്കറ്റിന് 80 രൂപയും 100ഗ്രാം പായ്ക്കറ്റിന് 150 രൂപയുമാണ് വില.

TAGS: Mars Chocolate |