സോണി പുതിയ സ്റ്റൈലിഷ് ഹോം തിയേറ്റർ പുറത്തിറക്കി

Posted on: August 4, 2017

കൊച്ചി : പ്രീമിയം ഓഡിയോ ലൈനപ്പ് കൂടുതൽ വിപുലമാക്കി സോണി ഇന്ത്യ പുതിയ സ്റ്റൈലിഷ് ഹോം തിയേറ്റർ സിസ്റ്റം പുറത്തിറക്കി. നൂതനമായ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള സൗണ്ട് ബാർ ടൈപ്പ് 5.1 ചാനൽ ഹോം തീയേറ്റർ സിനിമാറ്റിക്ക് സറൗണ്ട് ശബ്ദം സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യൻ വിപണിയിൽ സൗണ്ട് ബാർ ടൈപ്പ് 5.1 ചാനൽ ഹോം തീയേറ്ററുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഉതകുന്നതാണ്.

3 ചാനൽ സൗണ്ട് ബാറിൽ പ്രവർത്തിക്കുന്ന സമർപ്പിതമായ ബാഹ്യ സബ്‌വൂഫർ ശരിയായ തിയേറ്റർ സറൗണ്ട് ശബ്ദം നൽകുന്നു. രണ്ട് റിയർ സ്പീക്കറുകൾ മികച്ച ശബ്ദത്തോടെ യഥാർത്ഥ സിനിമ ഓഡിയോ പോലുള്ള അനുഭവം ഉറപ്പാക്കും. ബ്രാവിയ ടിവിയുമായി എളുപ്പത്തിൽ ഇത് സിങ്ക് ചെയ്യാം. ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാർട്ട്‌ഫോണിൽ നിന്നും വയർലെസായി മ്യൂസിക്ക് പ്ലേബാക്ക് ആസ്വദിക്കുകയും ചെയ്യാം. മോണിട്ടർ നോക്കാതെ തന്നെ മ്യൂസിക്ക് സെന്റർ വഴി ദൂരെ സ്ഥലത്തിരുന്നുകൊണ്ട് പെൻ ഡ്രൈവിലെ മ്യൂസിക്ക് ലിസ്റ്റ് ബ്രൗസ് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഇന്ത്യയിൽ ഉടനീളം എല്ലാ സോണി സെന്ററുകളിലും പ്രധാന ഇലക്ട്രോണിക്ക് സ്റ്റോറുകളിലും ഉൽപ്പന്നം ലഭ്യമാണ്. 22,990 രൂപയാണ് വില.

TAGS: Sony |