കല്യാൺ ജുവല്ലേഴ്‌സിൽ സിയ ഇൻഫിനിറ്റ് സ്പാർക്കിൾസ് ഡയമണ്ട് ആഭരണശേഖരം

Posted on: June 5, 2017

കൊച്ചി : കല്യാൺ ജൂവലേഴ്‌സ് ഡയമണ്ട് ആഭരണശേഖരമായ സിയ ഇൻഫിനിറ്റ് സ്പാർക്കിൾസ് വിപണിയിൽ അവതരിപ്പിച്ചു. സോളിറ്റെയറുകളെന്നു തോന്നിപ്പിക്കുന്ന മികവുറ്റ ആഭരണങ്ങളാണിവ. മോതിരങ്ങൾ, നെക്ലേസുകൾ, കമ്മലുകൾ, വളകൾ, പെൻഡന്റുകൾ എന്നിങ്ങനെ 18 കാരറ്റ് സ്വർണത്തിൽ തീർത്ത ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്. ഇവയിൽ ഓരോന്നും ഏറെ ആകർഷകമാണ്. റൗണ്ട്, ഹാർട്ട്, ഓവൽ പിയർ, മാർക്വിസ്, കുഷൻ ആകൃതിയിലുള്ളവ ഈ ശേഖരത്തിലുണ്ട്.

കാലാതീതമായി ആളുകളെ ആകർഷിക്കുന്നവയാണ് സോളിറ്റെയറുകളെന്നും ഇവ സവിശേഷവും അധികമൂല്യമുള്ളതുമായാണ് കണക്കാക്കപ്പെടുന്നതെന്നും കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സിയ – ഇൻഫിനിറ്റ് സ്പാർക്കിൾസ് ശേഖരം ആധുനിക വനിതകളുടെ ഇഷ്ടത്തിന് യോജിച്ച മനോഹരമായ ഡയമണ്ട് ആഭരണശേഖരമാണെന്ന് അദേഹം പറഞ്ഞു.

ആധുനിക വനിതകൾക്കായി മനോഹരമായ ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണിത്. കാഴ്ചയ്ക്ക് ആകർഷകമായ ഈ ആഭരണങ്ങൾ കുറഞ്ഞ വിലയിലാണ് ലഭ്യമാക്കുന്നത്. ദിവസവും അണിയുന്നതിനും ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നതിനും അനുസരിച്ചുള്ള ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളതെന്ന് കല്യാണരാമൻ ചൂണ്ടിക്കാട്ടി.

ക്ലസ്റ്ററുകളായും പ്രത്യേകമായ രൂപത്തിലും സജ്ജീകരിച്ചിരിക്കുന്ന ഡയമണ്ടുകൾ വിശിഷ്ടമായ സോളിറ്റെയറുകളുടേതുപോലെ തോന്നിപ്പിക്കും. വിലയേറിയ സോളിറ്റെയറുകൾക്ക് പകരമായുള്ളവയാണ് പുതിയ സിയ ഡമയണ്ട് ആഭരണശേഖരം.

ഓരോ ഉപയോക്താവിനും ഇഷ്ടപ്പെടുന്ന രീതിയിൽ വൈവിധ്യമാർന്ന രൂപകൽപ്പനകളിലും സ്റ്റൈലിലുമാണ് സിയാ വിപണിയിലെത്തുന്നത്. ഓരോ സംസ്‌കാരത്തിനും അനുയോജ്യമായ രീതിയുള്ളതും കല്യാണിന്റെ ജനപ്രിയ ശേഖരത്തിൽനിന്നുള്ളതുമായ ആഭരണങ്ങളാണ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്.

കല്യാൺ ജൂവലേഴ്‌സ് ബ്രാൻഡ് അംബാസഡർ സോനം കപൂറാണ് സിയ ശേഖരം ആദ്യമായി വിപണിയിൽ അവതരിപ്പിച്ചത്. 12,000 രൂപ മുതൽ വിലയുള്ള ശേഖരം