ഗ്രണ്ട്‌ഫോസ് ഗാർഹിക സോളാർ പമ്പ് പുറത്തിറക്കി

Posted on: June 5, 2017

ചെന്നൈ : ഗ്രണ്ട്‌ഫോസ് ഇന്ത്യാ, സ്മാർട്ട് സോളാറസ് എന്ന പേരിൽ ഗാർഹിക ഉപയോഗത്തിനുള്ള സോളാർ പമ്പ് പുറത്തിറക്കി. ഭാരം കുറഞ്ഞതും എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതുമായ പമ്പിന്റെ നനയുന്ന ഭാഗങ്ങൾ ഫുഡ് ഗ്രേഡ് പോളി മറുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ തുരുമ്പെടുക്കുകയില്ല. ജലം ഇല്ലാതെവരികയോ ടാങ്ക് നിറഞ്ഞ യുകയോ ചെയ്താൽ പ്രവർത്തിക്കാതിരിക്കാനുള്ള സാങ്കേതിക സംവിധാനം ഇതിലുണ്ട്. 150 വാട്ട്/24 വോൾട്ട് ബിഎൽഡിസി മോട്ടറാണ് ഒപ്പം ഉപയോഗിച്ചിരിക്കുന്നത്.

ഗ്രാമീണ മേഖലയിലും, ഫാം ഹൗസുകൾ, ബീച്ച് ഹൗസുകൾ എന്നിവിടങ്ങളിലും മൂന്ന് നിലവരെ പൊക്കമുള്ള കെട്ടിടങ്ങളിൽ 250 വാട്ട് /36 വോൾട്ട് സോളാർ പാനലുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം.

ഇന്ത്യയിൽ ആശയം മുതൽ നിർമ്മാണം വരെ നടത്തിയിട്ടുള്ള പരിപാലനം വളരെ കുറച്ചു മാത്രം ആവശ്യമുള്ള ഇന്റലിജെന്റ് സോളാർ പമ്പ് പുറത്തിറക്കുന്നതിൽ അഭിമാനമുണ്ടെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ രംഗനാഥ് എൻ.കെ. പറഞ്ഞു.