സോണി സോളിഡ് സ്റ്റേറ്റ് ഡ്രൈവറുകൾ പുറത്തിറക്കി

Posted on: June 4, 2017

കൊച്ചി : വർധിച്ചുവരുന്ന ഡാറ്റ സ്റ്റോറേജ് ആവശ്യം കണക്കിലെടുത്ത് സോണി ഇന്ത്യ 960 ജിബി (എസ്‌വി-ജിഎസ് 96), 480 ജിബി (എസ്‌വി-ജിഎസ് 48) ശേഷികളിലുള്ള രണ്ട് പുതിയ ജി സിരീസ് പ്രൊഫഷണൽ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകൾ പുറത്തിറക്കി. കാംകോഡേഴ്‌സിലേക്ക് അല്ലെങ്കിൽ ഡിഎസ്എൽആർ-കളിലേക്ക് ഡോക്ക് ചെയ്യുന്ന വിശ്വസനീയ, എക്‌സ്റ്റേണൽ വീഡിയോ റെക്കോർഡിംഗ് ഡിവൈസുകളുടെ വർദ്ധിച്ച ആവശ്യം കണക്കിലെടുത്ത് ഡിസൈൻ ചെയ്തിട്ടുള്ളതാണ് ഈ എസ്എസ്ഡികൾ.

സോണിയുടെ എറർ കറക്ഷൻ കോഡ് ടെക്‌നോളജി ഉപയോഗിച്ച്, 960 ജിബി ജി സീരീസ് എസ്എസ്ഡിയ്ക്ക് 2400 ടെറാബൈറ്റ് റിട്ടേൺ വരെ എത്താനാകും. 460 ജിബി ഡ്രൈവിന് 1200 ടെറാബൈറ്റ് റിട്ടേൺ എത്താനും സാധിക്കും. കുറഞ്ഞ ഇടവേളയിലുള്ള മാറ്റലും വർധിച്ച ആർഒഐ നൽകും. ആഴ്ചയിൽ ശരാശരി അഞ്ച് തവണ, ഡ്രൈവിലേക്ക് ഡാറ്റ പൂർണ്ണമായി എഴുതുകയുമാണെങ്കിൽ എസ്‌വി-ജിഎസ് 96 ന്റെ ഏതാണ്ട് 10 വർഷത്തെ ഉപയോഗത്തിലേക്ക് 2400 ടെറാബൈറ്റ് റിട്ടേൺ പരിവർത്തനം ചെയ്യപ്പെടുന്നു.

പെട്ടെന്ന് വൈദ്യുതി പോയാലും ഉള്ളടക്കത്തെ സുരക്ഷിതവും അതേപടിയും നിലനിർത്തുന്ന ഡാറ്റ പരിരക്ഷണ സാങ്കേതികവിദ്യ ജി സീരീസ് എസ്എസ്ഡികൾ ഓഫർ ചെയ്യുന്നു. ഡ്രൈവിന്റെ സ്റ്റെബിലിറ്റി വർധിപ്പിച്ചുകൊണ്ട് പരുക്കൻ സാഹചര്യങ്ങളിൽ കൂടിയും 3000 വരെ ആവർത്തിച്ച് ചേർക്കുകയും നീക്കുകയും ചെയ്യാനാകുന്ന അല്ലെങ്കിൽ സാധാരണ എസ്എറ്റിഎ കണക്ടറുകളേക്കാൾ 6 മടങ്ങ് അധിക സഹനീയത നൽകുന്ന ഈടുനിൽക്കുന്ന കണക്ടറുകളാണ് ഇതിനുള്ളത്.

ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രധാന ഇലക്ട്രോണിക്ക് സ്റ്റോറുകളിലും സോണിയുടെ എസ്എസ്ഡിജി സീരീസ് ലഭ്യമാകുന്നതാണ്. 10 വർഷത്തെ വാറന്റിയാണ് ഡ്രൈവിനുള്ളത്. 480 ജിബി എസ്‌വി-ജിഎസ് 48 നും 960 ജിബി എസ്‌വി-ജിഎസ് 96 നും യഥാക്രമം 25,500, 47,500 രൂപയാണ് വില.