സാംസംഗ് ക്യുഎൽഇഡി ടിവി ഇന്ത്യൻ വിപണിയിൽ

Posted on: May 3, 2017

കൊച്ചി: സാംസംഗ് ഇലക്‌ട്രോണിക്‌സ് പ്രീമിയം വിഭാഗത്തിൽ ക്യുഎൽഇഡി ടിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഹോം എന്റർടെയ്ൻമെന്റിന് പുതിയ മാനങ്ങൾ നൽകുന്ന നൂതന സാങ്കേതിക വിദ്യയിലും സ്റ്റൈലിലുമുള്ളതാണ് പുതിയ ടിവി.

ചിത്രങ്ങൾക്ക് പരമാവധി മിഴിവു നൽകുന്നതിനാൽ ടിവി ഓഫ് ലൈറ്റ് എന്നാണ് ക്യുഎൽഇഡി ടിവിക്ക് പേര് നൽകിയിരിക്കുന്നത്. പുതിയ ജീവിത ശൈലിക്കിണങ്ങുന്ന ടിവി ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡ് എന്ന സാംസംഗിന്റെ ഖ്യാതി ഒന്നു കൂടി ഉറപ്പിക്കുന്നു.

രാജ്യാന്തര തലത്തിലെ നാലു നൂതന സാങ്കേതിക വിദ്യകളുമായാണ് ക്യുഎൽഇഡി ടിവി എത്തുന്നത്. നിറങ്ങളുടെ കാര്യത്തിൽ 100 ശതമാനം സമ്പൂർണത, മറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ പോലും പുറത്തുകൊണ്ടുവരുന്ന എച്ച്ഡിആർ 2000 സംവിധാനം, ലിവിംഗ് റൂമിനെ ബഹളത്തിൽ നിന്നെല്ലാം ഒഴിവാക്കുന്ന കണക്ഷൻ, പുതിയ അനുഭവം പകരുന്ന റിമോട്ട് കൺട്രോൾ സംവിധാനം തുടങ്ങിയവയാണ് സവിശേഷതകൾ. കനം കുറഞ്ഞ പ്രീമിയം മെറ്റൽ ബോഡിയും ബെസൽരഹിത ഡിസ്‌പ്ലേയും ചേരുമ്പോൾ ക്യുഎൽഇഡി വേറിട്ടു നിൽക്കും.

ദ് ഫ്രെയിം എന്നൊരു നൂതന സംവിധാനവും സാംസംഗ് ഒരുക്കിയിട്ടുണ്ട്. സാധാരണ ടിവികൾ പ്രവർത്തിക്കാത്തപ്പോൾ കറുപ്പ് നിറത്തിലേക്ക് മങ്ങിയടയുമ്പോൾ ദ് ഫ്രെയിം സംവിധാനത്തിൽ ടിവി മികച്ചൊരു കലാസൃഷ്ടിയായി മാറുന്നു. ഉപയോക്താക്കൾക്ക് 100 ലേറെ കലാസൃഷ്ടികളിൽ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. 10 വിഭാഗങ്ങളിലായി ലാൻഡ്‌സ്‌കേപ്, ആർക്കിടെക്ച്വർ, വൈൽഡ്‌ലൈഫ്, ആക്ഷൻ, ഡ്രോയിങ്, തുടങ്ങിയവയിൽ നിന്നും ലിവിംഗ് റൂമിന് ചാരുത പകരുന്ന എന്തും തെരഞ്ഞെടുക്കാം.

ടെലിവിഷൻ രംഗത്ത് പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുകയാണ് ക്യുഎൽഇഡിയെന്നും തുടർച്ചയായി കഴിഞ്ഞ 11 വർഷം സാംസംഗ് ലോകത്തെ ഒന്നാം നമ്പർ ടെലിവിഷൻ ബ്രാൻഡായി നിലകൊള്ളുന്നുവെന്നും സാംസംഗ് സൗത്ത്‌വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ എച്ച്.സി. ഹോങ് പറഞ്ഞു.

സാംസംഗിന്റെ ക്വാണ്ടം ഡോട്ട് സാങ്കേതിക വിദ്യയാണ് ക്യുഎൽഇഡിക്ക് ശക്തിപകരുന്നതെന്നും മറ്റൊരു ടിവിക്കും നൽകാനാകാത്ത ക്ലാരിറ്റിയാണ് ഇത് നൽകുന്നതെന്നും ക്യുഎൽഇഡി ഓഫ് ചെയ്യുമ്പോഴും കൂടുതൽ സുന്ദരമാകുന്നുവെന്നും ഇതോടെ ടെലിവിഷൻ രംഗത്ത് ഇന്ത്യയിൽ വിപണി പങ്കാളിത്തം കൂടുതൽ ശക്തമാകുമെന്നും സാംസംഗ് ഇന്ത്യ കൺസ്യൂമർ ഇലക്‌ട്രോണിക് ബിസിനസ് വൈസ് പ്രസിഡന്റ് രാജീവ് ഭുട്ടാനി പറഞ്ഞു.

TAGS: Samsung QLED TV |