എപ്സൺ ഇങ്ക്ടാങ്ക് പ്രിന്ററുകളുടെ വിൽപ്പന 20 ദശലക്ഷം യൂണിറ്റുകൾ കടന്നു

Posted on: May 3, 2017

കൊച്ചി : സീക്കോ എപ്സൺ കോർപറേഷൻറെ ഹൈ കപ്പാസിറ്റി ഇങ്ക്ടാങ്ക് ഇൻക്‌ജെറ്റ് പ്രിന്ററുകളുടെ ആഗോള വിൽപ്പന ഇരുപത് ദശലക്ഷം യൂണിറ്റുകൾ കടന്നു. 2011 ൽ വിപണിയിൽ അവതരിപ്പിച്ച ശേഷം ഇന്ത്യയിൽ മാത്രം 1.7 ദശലക്ഷം യൂണിറ്റുകൾ വിൽപ്പന നടത്തിയതായി എപ്സൺ അവകാശപ്പെട്ടു.

2016 ജൂണിൽ തന്നെ ആഗോളതലത്തിൽ വിൽപ്പന 15 ദശലക്ഷം കഴിഞ്ഞിരുന്നു. മാർച്ച് ആയതോടെ വിൽപ്പന  20 ദശലക്ഷമായി ഉയർന്നു. ലേസർ, ഇങ്ക്ജെറ്റ് പ്രിന്റർ വിപണിയിൽ (കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ആകെ 45 ദശലക്ഷം യൂണിറ്റുകൾ) പത്ത് ശതമാനവും എപ്സൺ ഹൈ കപ്പാസിറ്റി ഇങ്ക്ടാങ്ക് ഇൻക്‌ജെറ്റ് പ്രിന്ററുകൾ കയ്യടക്കി .ബ്ലാക്ക് പ്രിൻറ് കേവലം 7 പൈസയ്ക്കും കളർ പ്രിന്റ് 18 പൈസയ്ക്കും ലഭ്യമാകും എന്നതാണ് എപ്സൺ പ്രിന്ററിന് ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണം.

ഐ ഡി സി ഏഷ്യ പസഫിക് ഹാർഡ്കോപ്പി പെരിഫെറൽ ട്രാക്കറിൻറെ 2016 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കനുസരിച്ച് നിലവിൽ പ്രിന്റർ വിപണിയിൽ 54.8 ശതമാനം വിപണി പങ്കാളിത്തത്തോടെ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാർ എപ്സൺ ആണ്. നടപ്പ് സാമ്പത്തിക വർഷം ആഗോള വിൽപ്പനയിൽ 25 ശതമാനം വർധനവാണ് എപ്സൺ പ്രതീക്ഷിക്കുന്നത്.

TAGS: Epson | SEIKO EPSON |