മിതാഷിയുടെ പുതിയ എയർകണ്ടീഷണർ ശ്രേണി വിപണിയിൽ

Posted on: April 11, 2017

കൊച്ചി : മിതാഷി, പുതിയ എയർകണ്ടീഷണറുകളുടെ വിപുലമായ നിര അവതരിപ്പിച്ചു. 17 മോഡലുകളാണ് ഇപ്പോൾ മിതാഷി ശ്രേണിയിലുള്ളത്. 3 സ്റ്റാർ, 5 സ്റ്റാർ ഇൻവർട്ടർ എസി, റേറ്റിംഗിൽ ഒരു ടൺ, 1.5 ടൺ, 2 ടൺ വിഭാഗങ്ങളിൽ ലഭ്യമാണ്. വില 24,000 രൂപ മുതൽ.

നൂറു ശതമാനം കോപ്പറിൽ തീർത്ത മിതാഷി എസികളിൽ വൈദ്യുതി ഉപഭോഗം വളരെ കുറവാണ്. ആർ410എ പരിസ്ഥിതി സൗഹൃദ കൂളിംഗ് റഫ്രിജറന്റ് ഏറ്റവും മികച്ച കൂളിങ്ങാണ് ലഭ്യമാക്കുക. ചില മോഡലുകൾ 4വേ സ്വിങ്ങോടുകൂടിയവയാണ്. ഇവ മുറിയുടെ എല്ലാ മൂലയിലും തണുപ്പ് എത്തിക്കും. 5 വർഷം വാറന്റിയും ഉണ്ട്.

ടർബോ കൂളിംഗ്, നിശബ്ദ പ്രവർത്തനം. എൽഇഡി ഡിസ്‌പ്ലേ, എൽസിഡി വയർലസ് റിമോട്ട്, ഓട്ടോ റീസ്റ്റാർട്ട്, സ്ലീപ് ടൈമർ എന്നിവയാണ് മിതാഷി എസി ശ്രേണിയുടെ പ്രത്യേകതകൾ. ഇന്ത്യൻ കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും അനുയോജ്യമായാണ് മിതാഷി ഇന്ത്യൻ ബ്രാൻഡുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മിതാഷി മാനേജിംഗ് ഡയറക്ടർ രാകേഷ് ദുഗാർ പറഞ്ഞു.