ട്വിങ്കിൾ സ്റ്റാർ – കുട്ടികൾക്കായുള്ള ഓപ്പിളിന്റെ അലങ്കാര വിളക്ക്

Posted on: April 9, 2017

കൊച്ചി : ആഗോള എൽഇഡി ലൈറ്റിങ് ബ്രാൻഡായ ഓപ്പിൾ കുട്ടികൾക്കായ പ്രത്യേകം രൂപകൽപ്പന ചെയ്ത ട്വിങ്കിൾ സ്റ്റാർ പുറത്തിറക്കി. വീടുകൾക്കായുള്ള അലങ്കാര വിളക്കു ശ്രേണിയിലെ ഓപ്പിളിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണിത്. കുട്ടികളുടെ സർക്ഷാത്മക ‘ഭാവന ഉണർത്താൻ പര്യാപ്തമായ അനുഭൂതി ഉയർത്തുന്നതും പ്രകൃതിയോടു കൂടിച്ചേർന്നു നിൽക്കുന്നതുമായ രൂപകൽപ്പനകളാണ് ട്വിങ്കിൾ സ്റ്റാറിനുള്ളത്. ഇത് 33 വാട്ടിലാണു പ്രവർത്തിക്കുന്നത്.

വെളുത്ത നിറത്തിൽ മഞ്ഞ നിറത്തിലുള്ള അഗ്രങ്ങളുമായാണിതെത്തുന്നത്. കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സവിശേഷവും നവീനവുമായ നക്ഷത്രാകൃതിയിലുള്ള ലൈറ്റാണ് ട്വിങ്കിൽ സ്റ്റാറെന്ന് ഓപ്പിൾ ലൈറ്റിങിന്റെ ഇന്ത്യയിലെ മേധാവി റോംബോ സിയാങ് പറഞ്ഞു.

TAGS: Opple |