നെസ്‌ലേ മൈലോ റെഡി ടു ഡ്രിങ്ക് വിപണിയിൽ

Posted on: April 9, 2017

കൊച്ചി : നെസ്‌ലേ പോഷക സമ്പുഷ്ടമായ മൈലോ റെഡി ടു ഡ്രിങ്ക്, അവതരിപ്പിച്ചു. വളരുന്ന കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ കൊക്കോ മാൾട്ട് മിൽക്ക് പാനീയമാണ് മൈലോ റെഡി ടു ഡ്രിങ്ക്. 180 മിലിയുടെ ഓരോ പായ്ക്കിലും 10 ഗ്രാമിൽ താഴെ എന്ന വളരെ കുറഞ്ഞ അളവിൽ മാത്രമാണ് പഞ്ചസാര ചേർത്തിട്ടുള്ളത് എന്നതാണ് പുതിയ പാനീയത്തിന്റെ പ്രത്യേകത.

80 വർഷത്തിലേറെയായി ആഗോള ജനപ്രിയ പാനീയമാണ് മൈലോ. കേരളത്തിൽ ആദ്യമായാണ് മൈലോ എത്തുന്നത്. ആഗോളതലത്തിൽ പ്രതിദിനം 2.8 ദശലക്ഷം പേരാണ് മൈലോ റെഡി ടു ഡ്രിങ്ക് ഉപയോഗിക്കുന്നത്. പ്രോട്ടോമാൾട്ട്, ബി2, ബി3, ബി6, ബി12 എന്നീ വൈറ്റമിൻസ്, കാത്സ്യം, അയൺ, ഫോസ്ഫറസ് എന്നീ മിനറൽസ് എന്നിവയാണ് മൈലോയുടെ ചേരുവകൾ.

കേരളത്തിലെ പ്രധാന നഗരങ്ങളിലും തെരഞ്ഞെടുത്ത ഇ-കൊമേഴ്‌സ് വിപണികളിലും 180 മിലി ടെട്രാ പായ്ക്ക് 30 രൂപയ്ക്ക് ലഭ്യം. ഗ്രാസ് റൂട്ട് തലം മുതൽ കായിക ഇനങ്ങളിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയാണ് മൈലോ ബ്രാൻഡെന്ന്, നെസ്‌ലേ ഇന്ത്യ ഡയറി ജനറൽ മാനേജർ അരവിന്ദ് ഭണ്ഡാരി പറഞ്ഞു.

TAGS: Nestlé Milo |