നിരവധി ആനുകൂല്യങ്ങളുമായി ഡെല്ലിന്റെ ബാക് ടു സ്‌കൂൾ

Posted on: April 7, 2017

കൊച്ചി : നിരവധി ഇളവുകളും ആനുകൂല്യങ്ങളുമായി ഡെല്ലിന്റെ ബാക് ടു സ്‌കൂൾ സീസണ് തുടക്കമായി. ഇൻസ്പിറോൺ നോട്ട്ബുക്കുകൾ, ഡെസ്‌ക്‌ടോപ്പ്, ഓൾ-ഇൻ-വൺ റേഞ്ച് എന്നിവയ്‌ക്കെല്ലാം ഡിസ്‌കൗണ്ടുകളും മറ്റാനുകൂല്യങ്ങളും ഉണ്ട്. പിസി സാങ്കേതികവിദ്യയിലേയ്ക്ക് വിദ്യാർത്ഥികളെയും രക്ഷകർത്താക്കളേയും അടുപ്പിക്കുകയാണ് ബാക് ടു സ്‌കൂളിന്റെ ഉദ്ദേശ്യമെന്ന് ഡെൽ ഇന്ത്യ മാർക്കറ്റിംഗ്, കൺസ്യൂമർ ആൻഡ് സ്‌മോൾ ബിസിനസ് ഡയറക്ടർ റിതു ഗുപ്ത പറഞ്ഞു.

ഡെൽ ഇൻസ്പിറോൺ നോട്ട്ബുക്കുകളും ഓൾ-ഇൻ-വൺ പിസികളും വാങ്ങുമ്പോൾ, രണ്ടു വർഷ അധിക വാറണ്ടി, എജ്യുറൈറ്റ് എജ്യുക്കേഷണൽ കണ്ടന്റ് പാക്ക്‌സ്, കാനൺ കളർ പ്രിന്റർ, ബാറ്റാ സമ്മാന കൂപ്പൺ എന്നിവയാണ് ഓഫറുകൾ. ഡെല്ലിന്റെ പങ്കാളികളായ ബജാജ് ഫിനാൻസിൽ നിന്നും ഇൻസ്പിറോൺ ഉൽപന്നങ്ങൾക്ക് പൂജ്യം ശതമാനം പലിശ നിരക്കിൽ വായ്പാ സൗകര്യവും ലഭിക്കും. ഓഫറുകൾക്ക് ഏപ്രിൽ 30 വരെ പ്രാബല്യം ഉണ്ടായിരിക്കും.