ഇബേയിൽ 65 ശതമാനം ഇളവുകൾ

Posted on: April 7, 2017

കൊച്ചി : ഇന്ത്യയിലെ മുൻനിര ഓൺലൈൻ വിപണിയായ ഇബേ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 65 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. 10 കോടി ഉൽപന്നങ്ങളാണ് ഇബേയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ആനുകൂല്യങ്ങളും ഇളവുകളും മാർച്ച് 23 വരെ ലഭ്യമാണ്. 56 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഇബേയിൽ ഉള്ളത്. സ്മാർട്ട്‌ഫോണുകൾക്ക് 57 ശതമാനം വരെ ഇളവുകളാണ് ഇബേ പ്രഖ്യാപിച്ചിരിക്കുന്നത്. നവീകരിച്ച ഉത്പന്നങ്ങൾക്ക് 60 ശതമാനം ഇളവുണ്ട്.

വസ്ത്രങ്ങൾക്കും, സുഗന്ധദ്രവ്യങ്ങൾക്കും, പാദരക്ഷകൾക്കും, ഗൃഹാലങ്കാര വസ്തുക്കൾക്കും 60 ശതമാനം ഡിസ്‌ക്കൗണ്ട് ഉണ്ട്. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കോൻ ബനേഗ ചാമ്പ്യൻ മത്സരത്തിലൂടെ കാറും ആപ്പിൾ ഐ-ഫോണും നേടാൻ അവസരം ഉണ്ട്. മൊത്തം 65 ശതമാനം വരെയാണ് ഇളവുകളും ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.

ഐസിഐസിഐ, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് സാധനങ്ങൾ തവണ വ്യവസ്ഥയിലും വാങ്ങാം. എല്ലാ ഇടപാടുകൾക്കും ഇബേയുടെ റീഫണ്ട്-റീപ്ലേസ്‌മെന്റ് ഗാരന്റിയുമുണ്ട്. കഴിഞ്ഞ 12 വർഷത്തെ ഉപഭോക്തൃ ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഇബേ മാർക്കറ്റിംഗ് ഡയറക്ടർ ശിവാനി സൂരി പറഞ്ഞു.

TAGS: EBay |