ഉഷയുടെ പുതിയ എയർ കൂളർ ശ്രേണി വിപണിയിൽ

Posted on: March 26, 2017

കൊച്ചി : എയർ കൂളറുകളുടെ പുതിയ 12 മോഡലുകൾ ഉഷ ഇന്റർനാഷണൽ വിപണിയിൽ അവതരിപ്പിച്ചു. പുതിയ മോഡലുകൾ മനോഹരവും വായു സഞ്ചാരം ഫലപ്രദമാക്കുന്നതിന് സഹായകമാംവിധം ഉയരം കൂടിയവയുമാണ്. കൂടാതെ കൂടുതൽ ജലം വലിച്ചെടുക്കാൻ സാധ്യമാകത്തക്കവിധത്തിൽ ഹണികോമ്പ് കൂളിംഗ് പമ്പുകളും മുറിയിൽ ശുദ്ധവായു ഉറപ്പാക്കുന്ന ഡസ്റ്റ് ഫിൽറ്ററും ഇവയുടെ സവിശേഷതകളാണ്.

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവയാണ് പുതിയ മോഡലുകളെന്ന് ഉഷാ ഇന്റർനാഷണൽ പ്രസിഡന്റ് (അപ്ലയൻസസ്) ഹർവീന്ദർ സിംഗ് പറഞ്ഞു. ഉഷാ പ്രൈംഎക്‌സ്, ഉഷാ എയർ കിങ്, ഉഷാ ആറ്റം, ഉഷാ സ്ലെൻഡർ, ഉഷാ ഹണിവെൽ എന്നീ ശ്രേണികളിലാണ് പുതിയ മോഡലുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ നാല് മോഡലുകളുടെ ഏറ്റവും കുറഞ്ഞ വില 4190 രൂപയാണ്. ഉഷാ ഹണിവെൽ എയർ കൂളറുകളുടെ വില 10990 രൂപയിൽ ആണ് തുടങ്ങുന്നത്.

ഉഷാ എയർകിങ്ങിലെ ആന്റി-ബാക്റ്റീരിയൽ ടാങ്ക് ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം കുറക്കാനും ടാങ്കിനകത്ത് പൂപ്പലുകൾ ഉണ്ടാകുന്നത് തടയാനും സഹായകമാണ്. ഉഷാ ആറ്റത്തിന്റെ ടാങ്ക് 9 ലിറ്റർ ജലം കൊള്ളുന്നതാണ്. ഇത് ഐസ് കമ്പാർട്‌മെന്റുമായി ബന്ധിപ്പിച്ചാൽ ചൂട് പിന്നെയും കുറക്കാൻ സാധിക്കും. പവർകട്ട് സമയത്ത് ഇൻവെർട്ടറായും ഉപയോഗിക്കാവുന്നതാണ്. ഉഷാ ഹണിവെൽ എയർ കൂളറിൽ ഉയർന്ന കാലാവധി ലഭിക്കാൻ ചെമ്പ് പൂശിയ മോട്ടോറാണുള്ളത്.

TAGS: USHA | USHA Aircooler |