പാർലെയുടെ ഫ്രൂട്ടി ഫിസ് വിപണിയിൽ

Posted on: March 26, 2017

കൊച്ചി : പാർലെ അഗ്രോ ഫ്രൂട്ടിയുടെ പുതിയ പതിപ്പായ ഫ്രൂട്ടി ഫിസ് വിപണിയിൽ അവതരിപ്പിച്ചു. ഫ്രൂട്ടി പ്ലസ് ഫിസ് വിഭാഗത്തിൽ ആപ്പി ഫിസിനൊപ്പം മാങ്ങയുടെ യഥാർഥ രുചിയും ഒപ്പം ഫിസും സംയോജിപ്പിച്ച ലൈറ്റ് റിഫ്രഷിംഗ് പാനീയമായാണ് ഫ്രൂട്ടി ഫിസ് എത്തുന്നത്.

2016 ൽ 20 ശതമാനം വിപണി പങ്കാളിത്തമുള്ള ഫ്രൂട്ടി ഇന്ത്യയിലെ രണ്ടാമത്തെ ഫ്രൂട്ട് ഡ്രിങ്ക് എന്ന സ്ഥാനം ഉറപ്പിച്ച ശേഷം, മാമ്പഴ വിഭാഗത്തിലെ പ്രമുഖ ബ്രാൻഡാകാനാണ് പാർലെ അഗ്രോ ലക്ഷ്യമിടുന്നത്. ആപ്പി ഫിസ് ഏറ്റവും വലിയ സ്പാർക്ലിംഗ് ഫ്രൂട്ട് ബേസ്ഡ് പാനീയമാണ്. 2022 ഓടെ നാലായിരം കോടിയുടെ വിൽപ്പനയാണ് പഴച്ചാർ അധിഷ്ഠിത ഫിസ് പോർട്ട്‌ഫോളിയോയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

നോട്ട് അസാധുവാക്കലിനെ തുടർന്നുള്ള വെല്ലുവിളികൾക്കിടയിലും, ശക്തമായ വിൽപ്പന-വിതരണ ശൃംഖലയുടെയും നൂതന മാർക്കറ്റിംഗ് നടപടികളുടെയും പ്രവർത്തനഫലമായി 13 ശതമാനം വളർച്ചയാണ് ഫ്രൂട്ടി നേടിയത്. അതേസമയം ആപ്പി ഫിസ് 27 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം നേടിയത്. 2005 ലാണ് ആപ്പി ഫിസിലൂടെ ഫ്രൂട്ട് പ്ലസ് ഫിസ് വിഭാഗത്തിന് പാർലെ അഗ്രോ പ്രവേശിച്ചതെന്ന് പാർലെ അഗ്രോ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ആൻഡ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ നാദിയ ചൗഹാൻ പറഞ്ഞു.

250 എംഎൽ പെറ്റ് ബോട്ടിലിന് 15 രൂപയും 500 എംഎല്ലിന് 30 രൂപയും 250 എംഎൽ ക്യാനിന് 25 രൂപയുമാണ് വില.