ഗ്രീൻ ഇൻവെർട്ടർ എസി യുമായി ഗോദ്‌റെജ്

Posted on: March 11, 2017

കൊച്ചി : ഗോദ്‌റെജ് അപ്ലയൻസസ് രാജ്യത്തെ ഏറ്റവും കൂടുതൽ വൈദ്യുതി ലാഭിക്കുന്ന 5.8 ഐസീറുമായുളള ഗ്രീൻ ഇൻവർട്ടർ എയർ കണ്ടീഷണർ പുറത്തിറക്കി. പ്രീമിയം ഉപ ബ്രാൻഡായ എൻ എക്‌സ് ഡബ്ല്യൂയുവിനു കീഴിലാണ് എസി പുറത്തിറക്കിയിട്ടുള്ളത്. ഇതിന്റെ 5.8 ഐസീർ റേറ്റിംഗുമായി ഗോദ്‌റെജ് എൻ എക്‌സ് ഡബ്ല്യൂ ഇൻവർട്ടർ എസി കേവലം ബി.ഇ.ഇ. എനർജി ടേബിൾ 2019 ന്റെ 5 സ്റ്റാർ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമല്ല ചെയ്യുന്നത്. ഗോദ്‌റെജ് എൻ എക്‌സ് ഡബ്ല്യൂ എസിയെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വൈദ്യുതി ലാഭിക്കുന്ന എസി കൂടിയാക്കി മാറ്റുകയാണ്.

പുതിയ ഗോദ്‌റെജ് എൻ എക്‌സ് ഡബ്ല്യൂ. റേറ്റഡ് 5.8 ഐസീർ വിപണിയിലെ മറ്റേത് എസിയുമായി താരതമ്യം ചെയ്താലും മികച്ച തോതിൽ വൈദ്യുതി ലാഭിക്കുന്നതാണ്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബി.ഇ.ഇ.) ഇൻവർട്ടർ എസികൾക്കായി 2015 ജൂണിൽ അവതരിപ്പിച്ച പുതിയ റേറ്റിംഗ് സംവിധാനമാണ് ഇന്ത്യൻ സീസണൽ എനർജി എഫിഷ്യൻസി റേഷ്യോ (ഐസീർ). ഒരു ഇൻവർട്ടർ എസി 5 സ്റ്റാർ ആയി റേറ്റു ചെയ്യാൻ ഏറ്റവും കുറഞ്ഞത് 4.5 ഐസീർ ആവശ്യമാണ്.

രണ്ടു വ്യത്യസ്ത കൂളിങ് ശേഷികളുമായി 1.5 ടൺ 1 ടൺ എന്നിങ്ങനെയാണ് എൻ എക്‌സ് ഡബ്ല്യൂ ലഭ്യമാകുക. 55,000 രൂപ മുതൽ 66,000 രൂപ വരെയാണ് വില. പത്തു വർഷ കമ്പ്രസർ വാറണ്ടി, അഞ്ചു വർഷ കണ്ടെൻസർ വാറണ്ടി എന്നിവയ്‌ക്കൊപ്പം സൗജന്യ സ്റ്റാൻഡേർഡ് ഇൻസ്റ്റലേഷനും ഗോദ്‌റെജ് വാഗ്ദാനം ചെയ്യുന്നു.

നവീനവും ഉപഭോക്താക്കൾക്ക് ആവശ്യമുള്ളതുമായ സാങ്കേതികവിദ്യകൾ അവതരിപ്പിച്ച് ജീവിതം കൂടുതൽ തിളങ്ങുന്നതാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗോദ്‌റെജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു.