മൈക്രോമാക്‌സ് എയർകണ്ടീഷണറുകൾ വിപണിയിൽ

Posted on: March 7, 2017

കൊച്ചി : മൈക്രോമാക്‌സിന്റെ പുതിയ എയർകണ്ടീഷണർ ശ്രേണി ഓറ ആൻഡ് വേവ് വിപണിയിൽ അവതരിപ്പിച്ചു. ഏഴ് സ്പ്ലീറ്റ് ഏസികളും ഒരു വിൻഡോ എസിയുമാണ് പുതിയ ശ്രേണിയിൽ ഉള്ളത്. വില 21,000 രൂപ മുതൽ 35,000 രൂപ വരെ.

ഗോൾഡ് ഫിൻ, ഇക്കോ ബ്ലൂ സാങ്കേതികവിദ്യ, 4വേ സ്വിംഗ്, 3-ഇൻ-വൺ ഹെൽത്ത് ഫിൽറ്റേഴ്‌സ്, ഇരട്ട ഡ്രെയിനേജ് സിസ്റ്റം, 100 ശതമാനം കോപ്പർ കണ്ടൻസർ, ടർബോ കൂൾ മോഡ്, ബാഷ്പീകരിണി എന്നിവയാണ് പ്രധാന സവിശേഷതകൾ. പുതിയ എയർകണ്ടീഷറിലെ ആന്റി വോക് ഫിൽറ്റർ, വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയെ തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു. വൈറ്റമിൻ സി ഫിൽറ്റർ, മുറിയിലെ വായുവിൽ വൈറ്റമിൻ സി നിറയ്ക്കും. വൈറ്റമിൻ സി ചർമത്തെ മൃദുവാക്കുന്ന ഘടകമാണ്. ആദ്യത്തെ മൂന്നു സർവീസുകൾ പൂർണ്ണമായും സൗജന്യമാണ്. കൂടാതെ അഞ്ചു വർഷത്തെ വാറന്റിയും മൈക്രോമാക്‌സ് ഉറപ്പു നൽകുന്നു.