വനിതാദിന ആഭരണ ശ്രേണിയുമായി പ്ലാറ്റിനം

Posted on: March 7, 2017

കൊച്ചി : ലോക വനിതാദിനത്തോടനുബന്ധിച്ച് പ്ലാറ്റിനം ഗിൽഡ് ഇന്ത്യ പുതുമയാർന്ന ആഭരണശേഖരം അവതരിപ്പിച്ചു. സമൂഹത്തിന്റെ എല്ലാ തുറകളിലും സജീവ സാന്നിധ്യമായി മാറിയ സ്ത്രീ ചൈതന്യത്തിന് കൂടുതൽ ഊർജ്ജം പകരുന്നതാണ് പുതിയ ആഭരണ ശേഖരം. പ്രകൃതിദത്ത വെള്ള ലോഹമായ പ്ലാറ്റിനം 95 ശതമാനം പരിശുദ്ധമാണ്.

സ്ത്രീയുടെ സമകാലീന സൗന്ദര്യ സങ്കൽപങ്ങൾക്ക് ചാരുത പകരുന്ന രത്‌നങ്ങൾ പതിച്ച ഇയർ റിങ്ങ്‌സ് ആണ് പ്ലാറ്റിനത്തിന്റെ വനിതാദിന സ്‌പെഷൽ. ഒപ്പം ചന്ദ്രക്കലയുടെ രൂപത്തിലുള്ള മോട്ടീഫ് പെൻഡന്റും ആഭരണത്തിന്റെ സൈസ്, പ്ലാറ്റിനത്തിന്റെ തൂക്കം, ഡയമണ്ടിന്റെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ 15,000 രൂപ മുതലാണ് പ്ലാറ്റിനം ആഭരണങ്ങളുടെ വില.

സമാനതകളില്ലാത്ത ഡിസൈനും ആഴത്തിലുള്ള അർത്ഥങ്ങളുമാണ് പ്ലാറ്റിനം ആഭരണങ്ങളുടെ പ്രത്യേകത. കരകൗശല വിദഗ്ദ്ധരുടെ കൊത്തുപണിയുടെ ചാരുതയിൽ വിരിഞ്ഞ പ്ലാറ്റിനം ആഭരണങ്ങൾ അനുയോജ്യമായ സമ്മാനമാണ്.

പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താൻ പ്ലാറ്റിനം ഗിൽഡ് ഇന്ത്യ, അമേരിക്കയിലെ അണ്ടർ റൈറ്റേഴ്‌സ് ലബോറട്ടറീസിനെയാണ് നിയമിച്ചിരിക്കുന്നത്. പ്ലാറ്റിനം ആഭരണങ്ങളുടെ ക്വാളിറ്റി അഷ്വറൻസ് സ്‌കീം മോണിറ്റർ ചെയ്യുന്നതും ഓഡിറ്റ് ചെയ്യുന്നതും അണ്ടർ റൈറ്റേഴ്‌സ് ലബോറട്ടറീസാണ്.

ഈ സ്‌കീം അനുസരിച്ച് ഇന്ത്യയിലെ അംഗീകൃത പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം ക്വാളിറ്റി അഷ്വറൻസ് കാർഡ് ലഭ്യമാണ്. ഗുണമേ• ഹാൾമാർക്ക് ആയ പി ടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്തിട്ടുണ്ട്. ഇത് ബൈബാക്കിന്റെ ഉറപ്പുകൂടിയാണ്.

TAGS: Platinum |