റേഡിയന്റ് കൂളിംഗ് എസിയുമായി പാനസോണിക്

Posted on: February 23, 2017

കൊച്ചി : പാനസോണിക് ഇന്ത്യയിൽ ആദ്യമായി റേഡിയന്റ് കൂളിംഗ് സാങ്കേതികവിദ്യയുള്ള എയർ കണ്ടീഷണർ അവതരിപ്പിച്ചു. ഇൻവർട്ടർ ശ്രേണിയിൽ സ്‌കൈ സീരീസ് അവതരിപ്പിച്ച് ജാപ്പനീസ് ബ്രാൻഡ് പുതുതലമുറ കൂളിംഗ് അനുഭവങ്ങൾ പ്രദാനം ചെയ്യുകയാണ്. നടിയും നിർമ്മാതാവും പരിസ്ഥിതി സംരക്ഷകയുമായ ദിയ മിർസയും പാനസോണിക് ഇന്ത്യ, ദക്ഷിണേഷ്യാ പ്രസിഡന്റും സിഇഒയുമായ മനീഷ് ശർമ്മയും പാനസോണിക് ഇന്ത്യയുടെ ഡിവിഷണൽ മാർക്കറ്റിംഗ് ഡയറക്ടർ തഡാഷി ചിബയും എയർ കണ്ടീഷണർ വിഭാഗം ബിസിനസ് മേധാവി മുഹമ്മദ് ഹുസൈനും ചേർന്നാണ് പുതിയ ശ്രേണി പുറത്തിറക്കിയത്.

എയർ കണ്ടീഷണർ വിഭാഗത്തിൽ 2017-18 ൽ 30 ശതമാനം വളർച്ചയും പത്തു ശതമാനം വിപണി വിഹിതവുമാണ് പാനസോണിക് ലക്ഷ്യമിടുന്നത്. ഇൻവർട്ടർ ശ്രേണിയിൽ ഒന്നു മുതൽ 1.5 ടണ്ണേജ് ശേഷിയുള്ളവ 70,200 രൂപ മുതലും 85,200 രൂപ മുതലുമാണ് ലഭ്യമായിട്ടുള്ളത്. റൂം എയർ കണ്ടീഷണർ ഉത്പന്ന നിര കൂടുതൽ ശക്തമാക്കുന്നതിനായി വൈദ്യുതി ലാഭിക്കുന്നതും ഫിക്‌സഡ് സ്പീഡ് 3 സ്റ്റാർ, 4 സ്റ്റാർ, 5 സ്റ്റാർ, വിൻഡോസ് വിഭാഗങ്ങളിൽ ഉള്ളതുമായ പുതിയ മോഡലുകൾ പാനസോണിക് അവതരിപ്പിക്കും. കഴിഞ്ഞ വേനൽക്കാലത്ത് തങ്ങളുടെ എയർ കണ്ടീഷണറുകൾക്ക് മികച്ച പ്രതികരണമാണു ലഭിച്ചതെന്നും 20 ശതമാനം വളർച്ച ഈ മേഖലയിൽ ദൃശ്യമായെന്നും പാനസോണിക് ഇന്ത്യ, ദക്ഷിണേഷ്യാ പ്രസിഡന്റും സിഇഒയുമായ മനീഷ് ശർമ്മ ചൂണ്ടിക്കാട്ടി.

TAGS: Panasonic |