ഗോദ്‌റെജ് ചെസ്റ്റ് ഫ്രീസറുകൾ വിപണിയിൽ

Posted on: February 21, 2017

കൊച്ചി : ഗോദ്‌റെജ് നാല് അളവുകളിലുള്ള ചെസ്റ്റ് ഫ്രീസറുകൾ വിപണിയിൽ അവതരിപ്പിച്ചു. പരമാവധി കൂളിംഗും 40 ശതമാനം വൈദ്യുതി ലാഭിക്കുന്നതുമായ ചെസ്റ്റ് ഫ്രീസറുകളാണ് പുറത്തിറക്കിയിട്ടുള്ളത്. 100 ലിറ്റർ, 200 ലിറ്റർ, 300 ലിറ്റർ, 400 ലിറ്റർ സംഭരണ ശേഷികളിലാണ് ഇവ ലഭ്യമാണ്. 100 ശതമാനം പരിസ്ഥിതി സൗഹാർദവും ഏറ്റവും മികച്ച ഫ്രീസിംഗ് അനുഭവങ്ങളും നൽകുന്ന ഗോദ്‌റെജ് ചെസ്റ്റ് ഫ്രീസറുകൾ തുരുമ്പു പിടിക്കാത്ത സോപ് സാങ്കേതിക വിദ്യയുമായാണ് എത്തുന്നത്. കംമ്പ്രസറിന് മൂന്നു വർഷ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഫ്രോസ്റ്റ് ഫ്രീ, ഡയറക്ട് കൂൾ റെഫ്രിജറേറ്ററുകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഉപഭോക്താക്കളുടെ മനസിൽ ആദ്യമെത്തുന്ന ബ്രാൻഡ് തങ്ങളുടേതാണെന്നും ഗോദ്‌റെജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു.

പുതിയ ചെസ്റ്റ് ഫ്രീസറുകൾ 15,000 രൂപ മുതൽ 28,500 രൂപ വരെയുള്ള നിലവാരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ഗോദ്‌റെജ് അപ്ലയൻസസ് ന്യൂ ബിസിനസ് വിഭാഗം മേധാവി രജീന്ദർ കൗൾ പറഞ്ഞു. ഗോദ്‌റെജ് ചെസ്റ്റ് ഫ്രീസറുകൾക്ക് ഗോദ്‌റെജ് സ്മാർട്ട് കെയർ സർവീസ് പിന്തുണയും ലഭ്യമാണ്. 620 സേവന കേന്ദ്രങ്ങളും 4000 വിദഗ്ദ്ധരും 24 മണിക്കൂറും ഈ സംവിധാനത്തിനു കീഴിൽ സേവന സന്നദ്ധരായുണ്ട്.