ഇന്ത്യയിലെ ആദ്യ എസീർ 5.8 റേറ്റഡ് ഇൻവർട്ടർ എസിയുമായി ഡയ്കിൻ

Posted on: February 18, 2017

കൊച്ചി : ഡയ്കിൻ എയർകണ്ടീഷനിംഗ് ജെടികെഎം പരമ്പരയിൽ ഇന്ത്യയിലെ ആദ്യ ഐസീർ 5.8 റേറ്റിംഗുുള്ള ഇൻവർട്ടർ എസി അവതരിപ്പിച്ചു. ആഗോള തലത്തിൽ ഊർജ്ജ ക്ഷമവും അൾട്രാ അഡ്വാൻസുമായ ഉത്പന്നങ്ങൾ ഇറക്കുന്നതിന്റെ ഭാഗമായി കമ്പനി ജെടികെഎം പരമ്പരയിലെ എസികൾക്ക് ഒട്ടേറെ സവിശേഷ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജെടികെഎം പരമ്പരയിലെ എസികൾ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായാണ് നിർമ്മിച്ചിരിക്കുന്നതെന്നും ആധുനിക ഇൻവർട്ടർ സാങ്കേതികവിദ്യ വൈദ്യുതി നിയന്ത്രിച്ച് താപനിലയിൽ സ്ഥിരത നിലനിർത്തുന്നുവെന്നും ഡയ്കിൻ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.ജെ. ജാവ പറഞ്ഞു.

ഡയ്കിൻ ഇൻവർട്ടർ എസി നൂതന സാങ്കേതിക വിദ്യയാണ് സ്വീകരിച്ചിരിക്കുന്നത്. ഊർജ്ജ ക്ഷമം മാത്രമല്ല, ഏതു കാലാവസ്ഥയിലും കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇൻഫ്ര റെഡ് സെൻസർ ഉപയോഗിച്ച് മുറിയിലെ മനുഷ്യ നീക്കമനുസരിച്ച് താപനില ക്രമപ്പെടുത്തുന്ന ഇന്റലിജന്റ് ഐ സാങ്കേതിക വിദ്യയും ഡയ്കിനിലുണ്ട്. വയർലെസ് റിമോട്ടിലൂടെ ഫാൻ സ്പീഡ് വളരെ കുറച്ച് നിശബ്ദമായി പ്രവർത്തിക്കുകയും പവർ ചില്ലിലൂടെ പെട്ടെന്ന് തണുപ്പിക്കാനും സാധിക്കും.

TAGS: Daikin |