പ്ലാറ്റിനം വാലന്റൈൻസ് ലവ് ബാൻഡ്‌സ്

Posted on: February 17, 2017

കൊച്ചി : വാലന്റൈൻസ് ദിനം പ്രമാണിച്ച്, പ്ലാറ്റിനം ഗിൽഡ് ഇന്ത്യ, പ്ലാറ്റിനം ലവ് ബാൻഡ്‌സ് വിപണിയിൽ അവതരിപ്പിച്ചു. അനശ്വര പ്രണയത്തിന്റെ പ്രതീകം കൂടിയായ ഡയമണ്ട് പതിച്ച ചാനൽ സെറ്റോടുകൂടിയ ലവ് ബാൻഡ് ആണ് ഇതിൽ പ്രധാനം. പ്രകൃതിദത്ത വെള്ള ലോഹമായ പ്ലാറ്റിനം 95 ശതമാനവും പരിശുദ്ധമാണ്. സമാനതകളില്ലാത്ത ഡിസൈനും ആഴത്തിലുള്ള അർത്ഥങ്ങളുമാണ് പ്ലാറ്റിനം ആഭരണങ്ങളുടെ പ്രത്യേകത. കരകൗശല വിദഗ്ദ്ധരുടെ കൊത്തുപണിയുടെ ചാരുതയിൽ വിരിഞ്ഞ പ്ലാറ്റിനം ആഭരണങ്ങൾ അനുയോജ്യമായ സമ്മാനമാണ്.

പ്ലാറ്റിനം ആഭരണങ്ങളുടെ ക്വാളിറ്റി അഷ്വറൻസ് സ്‌കീം മോണിറ്റർ ചെയ്യുന്നതും ഓഡിറ്റ് ചെയ്യുന്നതും അമേരിക്കയിലെ അണ്ടർ റൈറ്റേഴ്‌സ് ലബോറട്ടറീസാണ്. ഈ സ്‌കീം അനുസരിച്ച് ഇന്ത്യയിലെ അംഗീകൃത പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം ക്വാളിറ്റി അഷ്വറൻസ് കാർഡ് ലഭ്യമാണ്. ഗുണമേ• ഹാൾമാർക്ക് ആയ പി ടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്തിട്ടുണ്ട്. ഇത് ബൈബാക്കിന്റെ ഉറപ്പുകൂടിയാണ്. പ്ലാറ്റിനത്തെപ്പറ്റി കൂടുതൽ അറിയാൻ www.preciousplatinum.in