ഹാവെൽസ് സൗന്ദര്യവർധക ഉപകരണ മേഖലയിലേക്ക്

Posted on: February 11, 2017

ന്യൂഡൽഹി : ഇലക്‌ട്രോണിക് ഉപകരണ രംഗത്തെ പ്രമുഖരായ ഹാവെൽസ് ഇന്ത്യ സന്ദര്യവർധക ഉപകരണ മേഖലയിലേക്ക് വൈവിധ്യവത്കരിക്കുന്നു. ഡിജിറ്റൽ ഇലക്ട്രിക് ഷേവർ മുതൽ ഹെയർ സ്‌ട്രെയ്‌നറ്റർ വരെയുള്ള ഉത്പന്നങ്ങളാണ് അവതരിപ്പിക്കുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സൗരഭ് ഗോയൽ ഉത്പന്നങ്ങൾ പുറത്തിറക്കി.

കുഞ്ഞുങ്ങളുടെ മുടി വെട്ടുന്നതിനുള്ള ബേബി ഹെയർ ക്ലിപ്പർ, ഡിജിറ്റർ ഇലക്ട്രിക് ഷേവർ, ട്രിമ്മർ, ടീനേജുകാർക്കുള്ള പോക്കറ്റ് ഷേവർ, പ്രിസിഷൻ നോസ് ആൻഡ് ഇയർ ട്രിമ്മർ, ഹെയർ ഡ്രയർ, ഹെയർ സ്‌ട്രെയ്റ്റ്‌നർ തുടങ്ങിയുള്ള ഉത്പന്നങ്ങൾക്ക് ആയിരം മുതൽ 7,200 രൂപ വരെയാണ് വില നിശ്ചിയിച്ചിരിക്കുന്നത്. തുടക്കത്തിൽ മെട്രോ, മിനി മെട്രോ നഗരങ്ങളെയാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഗാലക്‌സി ഔട്ട്‌ലൈറ്റുകൾ, കോസ്‌മെറ്റിക്, ഡിപ്പാർട്ട്‌മെന്റൽ, മെഡിക്കൽ ഷോപ്പുകളിലും ഇ – വിപിണിയിലും ഉത്പന്നങ്ങൾ ലഭ്യമാക്കും.