ഉഷയിൽ ഐസി 3616 ഇൻഡക്ഷൻ കുക്കർ

Posted on: January 28, 2017

കൊച്ചി : ഉഷാ ഇന്റർനാഷണൽ ഐസി 3616 ഇൻഡക്ഷൻ കുക്കർ വിപണിയിൽ അവതരിപ്പിച്ചു. പാത്രം അടുപ്പത്ത് വച്ചതിനുശേഷം മാത്രമേ ചൂടായിത്തുടങ്ങൂ എന്ന് ഉറപ്പുവരുത്തുന്ന പാൻ സെൻസർ ടെക്‌നോളജി ഉഷാ ഇൻഡക്ഷൻ കുക്ക്‌ടോപ് ഐസി 3616-ന്റെ സവിശേഷതയാണ്. ആവശ്യത്തിലധികം ചൂടാകാതിരിക്കാൻ സഹായകമാവും വിധം പവർ സേവിംഗ് മോഡിലേക്ക് തനിയെ മാറുന്ന സംവിധാനവും ഇതിലുണ്ട്.

അഞ്ച് ഇന്ത്യൻ വിഭവങ്ങൾ തയാറാക്കുന്നതിനുള്ള പാചകവിധി മുൻകൂട്ടി ക്രമീകരിച്ചിട്ടുണ്ട്. 150 വോൾട്ട് വരെ വോൾട്ടേജിൽ ഏറ്റക്കുറച്ചിലുണ്ടാകില്ല എന്നതാണ് ഐസി 3616 ന്റെ വേറൊരു പ്രത്യേകതയെന്ന് ഉഷാ ഇന്റർനാഷണൽ പ്രസിഡന്റ് ( അപ്ലയൻസസ്) ഹർവീന്ദർ സിംഗ് പറഞ്ഞു. ഉഷ ഐസി 3616 ന്റെ വില 2795 രൂപ. ഒരു വർഷത്തെ വാറണ്ടിയുമുണ്ട്.