റാകോൾഡ് ആൻഡ്രിസ് വാട്ടർ ഹീറ്ററുകൾ

Posted on: January 28, 2017

കൊച്ചി : ഇറ്റാലിയൻ കമ്പനിയായ അരിസ്റ്റൺ തെർമോ ഗ്രൂപ്പിന്റെ ഉപകമ്പനിയ അരിസ്റ്റൺ തെർമോ ഇന്ത്യ റാകോൾഡ് ബ്രാൻഡിൽ ആൻഡ്രിസ് ശേണിയിൽപ്പെട്ട ഇലക്ട്രിക് സ്റ്റോറേജ് വാട്ടർ ഹീറ്ററുകൾ വിപണിയിൽ അവതരിപ്പിച്ചു. വില 7630 രൂപ മുതൽ. പത്തു ലിറ്റർ, 15 ലിറ്റർ, 25 ലിറ്റർ ശേഷിയിൽ ആൻഡ്രിസ് ലഭ്യമാണ്. അൻഡ്രിസ് ലക്‌സ്, അൻഡ്രിസ് ലക്‌സ് പ്ലസ് എന്നിങ്ങനെ രണ്ടു പതിപ്പുകളും ലഭ്യമാണ്.

ഇറ്റാലിയൻ ഡിസൈനർ ഉമ്പർട്ടോ പലെർമോ ആണ് മനോഹരമായ ഈ പ്രീമിയം വാട്ടർഹിറ്ററുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. വിയറ്റ്‌നാം, ദക്ഷിണേഷൻ വിപണികൾ എന്നിവയിലെ വൻ വിജയത്തിനുശേഷമാണ് ആൻഡ്രിസ് ഇന്ത്യൻ വിപണിയിൽ എത്തുന്നതെന്ന് അരിസ്റ്റൺ തെർമോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ വി രാംനാഥ് പറഞ്ഞു.

വാട്ടർ ഹീറ്ററിന്റെ ടാങ്കിനുള്ളിൽ ടൈറ്റാനിയം ഇനാമൽ കോട്ടിംഗ് നൽകിയിട്ടുള്ളതിനാൽ ഉത്പന്നത്തിനു ദീർഘകാലം ഈടു ലഭിക്കുന്നു. മികച്ച ഇന്ധനക്ഷമതയുള്ള ഈ വാട്ടർ ഹീറ്ററിന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ (ബിഇഇ) ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഉയർന്ന സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിവുള്ള ഈ വാട്ടർ ഹീറ്റർ ഉയരമുള്ള കെട്ടിടങ്ങൾക്ക് അനുയോജ്യമാണെന്നു രാംനാഥ് പറഞ്ഞു.