ആംവേ ഇന്ത്യ ഉപഭോക്ത ഉത്പന്ന വിപണന രംഗത്തേക്ക്

Posted on: January 26, 2017

കൊച്ചി : ഡയറക്ട് സെല്ലിംഗ് കമ്പനിയായ ആംവേ ഇന്ത്യ പാചകത്തിനാവശ്യമുള്ള ഉപകരണങ്ങളായ ആംവേ ക്യൂൻ വിപണിയിൽ അവതരിപ്പിച്ചു. ന്യൂട്രീഷ്യൻ, ബ്യൂട്ടികെയർ, ഹോംകെയർ, പേർസണൽ കെയർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 130 ലധികം ഉത്പന്നങ്ങൾക്കു പുറമേയാണ് കൺസ്യൂമർ ഡ്യൂറബിൾ മേഖലയിലേക്കുള്ള ആംവേയുടെ കാൽവെയ്പ്പ്. ഓപ്റ്റിടെംപ് സാങ്കേതികവിദ്യയിലധിഷ്ഠിതമായി നിർമ്മിക്കപ്പെട്ടിട്ടുള്ള പാചകാവശ്യത്തിനുള്ള പുതിയ പാത്രങ്ങളിൽ എളുപ്പത്തിലുള്ള താപചാലനം നടക്കുന്നതിനാൽ പാചകം എളുപ്പമാക്കുമെന്നും, എണ്ണ ഉപയോഗം പാടെ ഒഴിവാക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

വെള്ളത്തിന്റെ ഉപയോഗവും വളരെകുറച്ചു മതി. നാലു ലിറ്ററിന്റെ സ്റ്റോക് പോട്ട്, 2 ലിറ്ററിന്റെ സോസ്പാൻ, 1.5 ലിറ്ററിന്റെ പാൻ, സ്റ്റോക് സ്റ്റീമർ എന്നിവയടങ്ങിയവയാണ് ആംവേ ക്യൂൻ സെറ്റ്. 250 കോടി രൂപയുടെ വിപണിനിക്ഷേപത്തിലൂടെ. 35 ശതമാനം വാർഷിക വളർച്ചയാണ് ആംവേ ലക്ഷ്യമിടുന്നത്.

TAGS: Amway |