സോണി ഇൻ-കാർ ഓഡിയോസിസ്റ്റം എക്‌സ്എവി-എഎക്‌സ് 100

Posted on: January 18, 2017

കൊച്ചി : കാർ യാത്രയിലെ ഓഡിയോ അനുഭവം കൂടുതൽ മികച്ചതാക്കുന്നതിന് സോണി ഇന്ത്യ എക്‌സ്എവി-എഎക്‌സ്100 പുറത്തിറക്കി. ഇൻ-കാർ റിസീവറുകൾക്കും പ്ലേയറുകൾക്കുമുള്ള നൂതനമായ ഓഫറിങ്ങാണിത്. മികച്ച യൂസർ ഇന്റർഫേസുമായി ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഉൾപ്പെടുന്ന എക്‌സ്എവി-എഎക്‌സ്100 ദീർഘദൂര യാത്രകൾക്ക് തികച്ചും അനുയോജ്യമാണ്.

സ്മാർട്ടായ ഡ്രൈവിംഗ് പ്രാപ്തമാക്കുന്ന എക്‌സ്എവി-എഎക്‌സ്100, ഇന്റലിജന്റായ വോയ്‌സ് കൺട്രോളോ ടച്ച് പാനൽ കൺട്രോളോ ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ നിന്ന് സംഗീതം നാവിഗേറ്റ് ചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും പ്ലേ ചെയ്യാനും സഹായിക്കുന്നു. യാത്രയിൽ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് എന്നത്തേക്കാളും എളുപ്പമാക്കുന്ന ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും (കാർപ്ലേയ്ക്കായി ഇന്ത്യയിൽ ഇതുവരെ നാവിഗേഷൻ പ്രവർത്തനസജ്ജമായിട്ടില്ല) വഴി ഇവയെല്ലാം സാധ്യമാണ്.

ഏറ്റവും പുതിയ ഇൻ-കാർ ഓഡിയോ സിസ്റ്റത്തിൽ സംഗീതവും മാപ്പുകളും മറ്റും നിയന്ത്രണത്തിലാക്കാൻ നിങ്ങളെ സഹായിക്കും. ആപ്പിൾ കാർപ്ലേയുടെ ഓപ്ഷൻ ഉപയോഗിച്ച് കാറിൽ ഫോൺ കണക്റ്റുചെയ്യുന്നത് എളുപ്പമാണ്. റോഡിൽ ശ്രദ്ധ നൽകിക്കൊണ്ട് തന്നെ സുരക്ഷിതമായും സ്മാർട്ടായും സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ കാർപ്ലേ സഹായിക്കുന്നു. എളുപ്പത്തിലുള്ള പാർക്കിംഗിന് സഹായിക്കുന്ന റിയർ യുഎസ്ബിയും റിയർ ക്യാമറ ഇൻപുട്ടുമൊത്താണ് എക്‌സ്എവി-എഎക്‌സ്100 ലഭ്യമാകുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും എക്‌സ്റ്റേണൽ മൈക്കുമുണ്ട്. ഇതിന്റെ ലഘുവായ ടച്ച് ഓപ്പറേഷനും മെച്ചപ്പെടുത്തിയ വിസിബിലിറ്റിയും രൂക്ഷമായ സൂര്യപ്രകാശത്തെ ചെറുക്കുകയും രാത്രി വൈകിയുള്ള ഡ്രൈവിംഗിനെ സഹായിക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ ഉടനീളമുള്ള കാർ ആക്‌സറീസ് ഷോപ്പുകളിലും കാർ ഷോറൂമുകളിൽ എക്‌സ്എവി-എഎക്‌സ്100 ലഭ്യമാണ്. എക്‌സ്എവി-എഎക്‌സ് 100 ന്റെ വില 26990 രൂപ.