സെബ്രോണിക്‌സ് 24 ഇഞ്ച് എൽഇഡി ടിവി

Posted on: January 11, 2017

ചെന്നൈ : സെബ്രോണിക്‌സ് 24 ഇഞ്ച് ഡിസ്‌പ്ലേയുള്ള എൽഇഡി ടിവി വിപണിയിൽ അവതരിപ്പിച്ചു. ബിൽറ്റ് ഇൻ ബ്ലൂടൂത്ത്, മികച്ച ഓഡിയോ ക്വാളിറ്റി, ഇയർഫോൺ കണക്ടിവിറ്റി, കുറഞ്ഞ വൈദ്യുതി ഉപയോഗം തുടങ്ങിയവയാണ് ഈ മോഡലിന്റെ സവിശേഷതകൾ. അത്യാധുനിക ഡിസൈനിലുള്ള സെബ്-2410 എംഐ ടിവി ഭിത്തിയിൽ ഉറപ്പിക്കാൻ അനുയോജ്യമാണ്. വില 13,131 രൂപ.