സോണിയുടെ പുതിയ ആൽഫ 6500 ക്യാമറ

Posted on: December 22, 2016

കൊച്ചി : സോണി ഇന്ത്യ പുതിയ എപിഎസ്-സി സെൻസർ ക്യാമറയായ ആൽഫ 6500 (മോഡൽ ഐഎൽസിഇ) അവതരിപ്പിച്ചു. സോണിയുടെ മിറർലെസ് ക്യാമറകളുടെ നിരയിൽപെട്ട പുതിയ മോഡലാണ് ആൽഫ 6500. ലോകത്തിലെ ഏറ്റവും വേഗത കൂടിയി എഎഫ് അക്വിസിഷൻ സമയമായ 0.05 സെക്കൻഡിൽ ക്യാമറയ്ക്കുമുന്നിലുള്ള എന്തിനെയും ഫോക്കസ് ചെയ്യാൻ ഈ സാങ്കേതികവിദ്യയ്ക്കു കഴിയും.

ആൽഫ 6300 പോലെ പുതിയ ആൽഫ 6500 ൽ 425 ഫേസ് ഡിറ്റക്ഷൻ എഎഫ് പോയിന്റുകളുണ്ട്. മാറ്റിവയ്ക്കാവുന്ന ലെൻസുള്ള ഒരു ക്യാമറയിൽ പരമാവധി ഉൾക്കൊള്ളിക്കാവുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന എഎഫ് പോയിന്റുകളാണ് ഇതിലുള്ളത്. ഏകദേശം അഞ്ച് ഘട്ടങ്ങളുള്ള ഷട്ടർ സ്പീഡ് നേട്ടമടക്കം തരുന്ന ആധുനിക ഇൻ-ബോഡി സ്റ്റബിലൈസേഷന്റെ മെച്ചങ്ങളും ഇത് നൽകുന്നു. ഫോക്കസ് പോയിന്റ് തെരഞ്ഞെടുക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള ടച്ച് സ്‌ക്രീൻ ശേഷിയും ഇതിനുണ്ട്. പുതിയ ആൽഫ 6500 ന് സെക്കൻഡിൽ 11 ഫ്രെയിം വരെ തുടർച്ചയായ ഓട്ടോഫോക്കസും എക്‌സ്‌പോഷർ ട്രാക്കിങും സഹിതം ഷൂട്ട് ചെയ്യാനാവും.

അതിവേഗത്തിൽ നീങ്ങുന്ന വസ്തുക്കളെ ഷൂട്ട് ചെയ്യാൻ ഉതകുന്ന ലൈവ്-വ്യൂ ഷൂട്ടിംഗ് മോഡിലാണെങ്കിൽ ഇത് സെക്കൻഡിൽ എട്ട് ഫ്രെയിം വരെയാകാം. അതേസമയം തന്നെ ഇത് ഒരു ഇലക്‌ട്രോണിക് വ്യൂഫൈൻഡറിന്റെ മെച്ചവും ഓപ്റ്റിക്കൽ വ്യൂഫൈൻഡറിന്റെ സത്വര സ്വഭാവവും ഒന്നിച്ചുനൽകും. സോണി 6500 ക്യാമറയിൽ ഇതാദ്യമായി ടച്ച്പാഡ് നിർവഹണം പ്രത്യേകതയാകുകയാണ്. വ്യൂഫൈൻഡർ ഫ്രെയിമിംഗിനും ഷൂട്ടിംഗിനും ഉപയോഗിക്കുമ്പോൾ എൽസിഡി സ്‌ക്രീനാണ് ടച്ച്പാഡ് ആകുന്നത്. ആൽഫ ഐഎൽസിഇ 6500 (ബോഡി മാത്രം) യുടെ വില 119,990 രൂപ.