റെയ്മണ്ട് ഷോറൂമുകളിലൂടെ ഖാദി ഉത്പന്നങ്ങൾ

Posted on: December 9, 2016

raymond-shop-big

കൊച്ചി : റെയ്മണ്ട് ഷോറൂമുകളിലൂടെ ഖാദി ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും വസ്ത്ര നിർമാതാക്കളായ റെയ്മണ്ട് ലിമിറ്റഡും ധാരണയായി. ഖാദി ബൈ റെയ്മണ്ട് എന്ന ശീർഷകത്തിലാണ് ഖാദി ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത്. ഖാദി കമ്മീഷൻ ഷോറൂമുകളിലും. ഖാദി ബൈ റെയ്മണ്ട് ഉത്പന്നങ്ങൾ ലഭ്യമാകുന്നതാണ്.

ഖാദിയെ ആഗോളതലത്തിൽ ഫാഷൻ വസ്ത്രമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് റെയ്മണ്ട് ഇത്തരമൊരു ഉദ്യമം ഏറ്റെടുത്തിട്ടുള്ളത്. റെയ്മണ്ട് – ഖാദി കമ്മീഷൻ സഖ്യത്തെത്തുടർന്ന് നൂൽനൂൽപ്, നെയ്ത് ജോലികളിലേർപ്പെട്ടിരിക്കുന്നവർക്ക് 2.10 ലക്ഷം മനുഷ്യദിനത്തിന് തൂല്യമായ പുതിയ തൊഴിലവസരം കൈവരും.

TAGS: Raymond |