ആമസോണിൽ വിവാഹ സമ്മാനങ്ങൾക്ക് കാഷ് ലെസ് ഓഫർ

Posted on: December 9, 2016

amazon-boxes-big

കൊച്ചി : ആമസോണിൽ കറൻസിരഹിത വെഡിംഗ് സെലക്ഷൻ ഓഫർ. ഇമെയിൽ ഗിഫ്റ്റ് കാർഡുകളുടെയും സമ്മാനങ്ങളുടെയും വിപുലമായ ശേഖരമാണ് ഈ ഓഫറിനു കീഴിൽ ആമസോൺ ഒരുക്കിയിരിക്കുന്നത്. മുപ്പതിലധികം ഡിസൈനുകളിലും മലയാളം, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങി 11 ഇന്ത്യൻ ഭാഷകളിലും ഗിഫ്റ്റ് കാർഡുകൾ ദമ്പതികൾക്ക് വിവാഹ സമ്മാനമായി അയക്കാവുന്നതാണ്.

ദമ്പതിമാരുടെ സ്വഭാവ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഇ മെയിൽ ഗിഫ്റ്റ് കാർഡുകൾ തയാറാക്കിയിരിക്കുന്നത്. ഇമെയിൽ വഴിയല്ലാതെ നേരിട്ടും ഗിഫ്റ്റ് കാർഡുകൾ അയക്കാവുന്നതാണ്. ആകർഷകമായ പാക്കറ്റിലും ഗിഫ്റ്റ് ബോക്‌സുകളിലും കവറുകളിലും കാർഡുകൾ അയക്കാൻ സാധിക്കുന്നു.

ഈ വിവാഹ സീസണിൽ കാഷ് ലെസ് ഓഫറിന്റെ ഭാഗമായി വെഡിംഗ് ഗിഫ്റ്റ് കാർഡ് മത്സരങ്ങളും ആമസോൺ സംഘടിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും മത്സരത്തിൽ വിജയിക്കുന്ന ഭാഗ്യശാലിക്ക് 10,000 രൂപയും കൂടാതെ ദിവസവും 50 വിജയികൾക്ക് 1000 രൂപ വീതവും സമ്മാനമായി ലഭിക്കും. ഡിസംബർ 20 ന് വിജയികളെ പ്രഖ്യാപിക്കും.

TAGS: Amazon |