വിവാഹ സീസണിൽ സമ്മാനങ്ങളുമായി ഗോദ്‌റേജ് അപ്ലയൻസസ്

Posted on: December 9, 2016

godrej-logo-big

കൊച്ചി : വിവാഹ സീസണിൽ ഗൃഹോപകരണങ്ങൾ വാങ്ങുന്നവർക്ക് ഗോദ്‌റേജ് ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 11 വരെ 20,000 രൂപയ്ക്ക് മേൽ പർച്ചേസ് നടത്തുന്നവർക്കായാണ് ഗോദ്‌റേജ് അപ്ലയൻസസ് മത്സരം നടത്തുന്നത്. ഈ മത്സരത്തിൽ പങ്കെടുക്കാനായി ഉപഭോക്താക്കൾ www.godrejappliances.com/GodrejAppliances/weddingoffertnc.html എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് തങ്ങളുടെ വിവരങ്ങൾ നൽകണം.

രജിസ്റ്റർ ചെയ്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഓരോ ദിവസവും വിജയിയെ പ്രഖ്യാപിക്കും. 16 വിജയികളെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനിയും 14 വിജയികളെ കൂടി പ്രഖ്യാപിക്കും. വിജയികൾക്ക് ഗോവ ക്ലബ്ബ് മഹീന്ദ്ര റിസോർട്ടിൽ മൂന്നു ദിവസവും രണ്ടു രാത്രിയും നീളുന്ന അവധിക്കാല പാക്കേജ് ലഭിക്കും. രണ്ടു പേർക്കായുള്ള ഈ പാക്കേജിന്റെ കാലാവധി 2017 ജനുവരി 27 മുതൽ മാർച്ച് 31 വരെയായിരിക്കും.