സിറ്റിസെൻ ഇക്കോഡ്രൈവ് വൺ വാച്ച്

Posted on: December 1, 2016

citizen-eco-drive-one-big

കൊച്ചി : ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ലൈറ്റ് പവേർഡ് വാച്ച് – സിറ്റിസെൻ ഇക്കോഡ്രൈവ് വൺ വിപണിയിലെത്തി. ആദ്യ ഇക്കോ ഡ്രൈവ് വാച്ചിന്റെ നാൽപ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും മുന്തിയ മേഡലായ ഇക്കോ ഡ്രൈവ് വൺ പുറത്തിറക്കിയിരിക്കുന്നത്. സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ പ്രകാശത്തിൽ നിന്ന് ഊർജ്ജമുണ്ടാക്കിയാണ് ഇക്കോ ഡ്രൈവ് വാച്ചുകളുടെ പ്രവർത്തനം. ബാറ്ററി ഒരിക്കലും മാറേണ്ടതില്ല.

വെറും 2.98 മിമീ ആണ് ഇക്കോഡ്രൈവ് വൺ വാച്ചിന്റെ കനം. അനലോഗ് ക്വാർട്‌സ് വാച്ചിന്റെ യന്ത്ര ഘടകത്തിന് കനം ഒരു മിമീ മാത്രം. പ്രകാശം ഉപയോഗിച്ച് പൂർണമായി ചാർജ് ആയ ബാറ്ററിയ്ക്ക് വാച്ചിനെ 300 ദിവസം പ്രവർത്തിപ്പിക്കാനാകും. ഇക്കോഡ്രൈവ് വണ്ണിന്റെ ലിമിറ്റഡ് എഡിഷനും സിറ്റിസെൻ പുറത്തിറക്കിയിട്ടുണ്ട്. ലോകമൊട്ടാകെ ആകെ 800 എണ്ണം മാത്രമാണ് ഈ മോഡൽ വിൽപ്പനയ്ക്കുള്ളത്.

പ്രകാശം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാച്ചുകളുടെ നിർമ്മാണത്തിനു തുടക്കമിട്ട സിറ്റിസെൻ ഈ മേഖലയിൽ പുത്തൻ സാധ്യതകൾ തേടുകയാണെന്ന് സിറ്റിസെൻ വാച്ച്‌സ് (ഇന്ത്യ) മാനേജിംഗ് ഡയറക്ടർ ഷുന്യ ഷോജി പറഞ്ഞു. ഇക്കോ ഡ്രൈവ് വൺ വാച്ചിന് രണ്ട് ലക്ഷം രൂപ മുതലാണ് വില.

സിറ്റിസെൻ വാച്ച് ഉപയോക്താക്കൾക്കായി സൗജന്യ സർവീസ് കാമ്പയിൻ കൊച്ചിയിൽ സിറ്റിസെൻ നടത്തുന്നുണ്ട്. ലുലു മാളിലെ സിറ്റിസെൻ എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റിൽ ഡിസംബർ അവസാനം വരെ സൗജന്യ സർവീസ് ലഭ്യമാണ്.