സോണി ആൽഫാ 99 II ക്യാമറ വിപണിയിൽ

Posted on: November 25, 2016

sony-alpha-rear-a99-ii-big

കൊച്ചി : സോണി പരസ്പരം മാറാവുന്ന എ-മൗണ്ട് ലെൻസ് ക്യാമറകൾ – ആൽഫാ 99 II പുറത്തിറക്കി. ഏറെ ശ്രദ്ധിക്കപ്പെട്ട ആൽഫാ 99 II സോണിയുടെ അത്യാധുനിക ഡിജിറ്റൽ ഇമേജിംഗ് കണ്ടുപിടിത്തങ്ങളോടെയുള്ളതാണ്. സോണിയുടെ മാത്രമായ എ-മൗണ്ട് പ്രത്യേകതയുമായി ടാൻസ് ലൂസന്റ് മിറർ ടെക്‌നോളജി (ടിഎംടി)യോടെയുള്ള ഹൈബ്രിഡ് ഫേസ് ഡിറ്റക്ഷൻ സാങ്കേതികവിദ്യയടക്കം ഇതിലുണ്ട്. സ്‌പോർട്‌സ്-വന്യജീവി ഫോട്ടോഗ്രാഫർമാർക്ക് പ്രയോജനപ്പെടുന്ന കൃത്യതയുള്ള പ്രൊഫഷനൽ നിലവാരത്തിലുള്ള ക്യാമറയാണിത്.

ഉയർന്ന ഫ്രെയിം നിരക്കിൽ മികച്ച റെസല്യൂഷനും തുടർച്ചയായ ഷൂട്ടിംഗും സാധ്യമാകുന്നതരത്തിൽ ആൽഫാ 99 II പുന:ക്രമീകരിക്കപ്പെട്ടതാണ്. ഇമേജ് സെൻസർ, ബിയോൺസ് എക്‌സ് ഇമേജ് പ്രോസസിംഗ് എൻജിൻ, പുതിയ ഡിസൈനിലുള്ള ഷട്ടർ യൂണിറ്റ് എന്നിവ സഹിതം 12 എഫ്പിഎസ് വരെ എഎഫ്/എഇ ട്രാക്കിങ്ങോടെ തുടർച്ചയായി ക്യാമറ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന ഒരു ഫ്രണ്ട് എൻഡ് എൽഎസ്‌ഐ ഈ ക്യാമറയിലുണ്ട്. സെൻസറിന്റെ 42.2 എംപി പ്രയോജനപ്പെടുത്തിയാണിത് ചെയ്യുന്നത്. അതിവേഗത്തിൽ നീങ്ങുന്ന വസ്തുക്കളെപ്പോലും അരണ്ട വെളിച്ചത്തിൽ സൂക്ഷ്മമായ ഷോട്ടുകളിലൂടെ പിടിച്ചെടുക്കുന്ന അൾട്രാ ഫാസ്റ്റ് ക്യാമറയാണിത്. തുടർച്ചയായ അതിവേഗ ഷൂട്ടിംഗിലാണെങ്കിലും, ഇൻഡോർ സ്ഥലങ്ങളിലെ കൃത്രിമ പ്രകാശത്തിലാണെങ്കിലും ഫ്‌ളിക്കർ അപ്പോൾ തന്നെ സ്വയം കണ്ടുപിടിക്കാൻ കഴിയുമെന്നു മാത്രമല്ല, ഫോട്ടോയെ ബാധിക്കാതിരിക്കാൻ ഷട്ടർ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും.

തുടർച്ചയായ ലൈവ് ഷൂട്ടിംഗ് ക്യാമറ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ എട്ട് എഫ്പിഎസ്, ആറ് എഫ്പിഎസ്, നാല് എഫ്പിഎസ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിൽ ക്രമീകരിക്കാം. പുതുതായി വികസിപ്പിച്ച ഫേസ് ഡിറ്റക്ഷൻ എഎഫ് സംവിധാനത്തിന് ഫുൾടൈം എഎഫ് ശേഷിയുണ്ട്. ഫുൾടൈം ആൽഫാ സീരീസിൽ ഇതാദ്യമായാണ് 4ഡി ഫോക്കസ് നിർവഹിച്ചിരിക്കുന്നത്. ഇത് മികച്ച തലത്തിലുള്ള എഎഫ് പ്രകടനം ആൽഫാ 99 II ക്യാമറ ഉപയോഗിക്കുന്നവർക്ക് നൽകും. ആൽഫാ 99 II ന്റെ വില 249,990 രൂപയാണ്.