ടീവേദയുമായി ടാറ്റാ ഗ്ലോബൽ ബീവറേജസ്

Posted on: November 17, 2016

tata-tea-teaveda-bigകൊച്ചി : ടാറ്റാ ഗ്ലോബൽ ബീവറേജസ് ടാറ്റാ ടീവേദ എന്ന പുതിയ ഉത്പന്നം വിപണിയിൽ അവതരിപ്പിച്ചു. ആയുർവേദത്തിന്റെ നവോൻമേഷവും ഓജസും ഒത്തുചേരുന്ന ചായ വികസിപ്പിച്ചെടുക്കാൻ ഏറെ നീണ്ടുനിന്ന ഗവേഷണങ്ങൾ വേണ്ടിവന്നുവെന്ന് ടാറ്റാ ഗ്ലോബൽ ബീവറേജസ് റീജണൽ പ്രസിഡന്റ് സുശാന്ത് ദാഷ് പറഞ്ഞു.

ചായയുടെ സ്വഭാവിക രുചിക്ക് ഒരു മാറ്റവും വരുത്താതെയാണ് ടീവേദ തയാറാക്കിയിരിക്കുന്നത്. സാധാരണ രൂപത്തിലുള്ള ലീഫ് ടീയുമായാണ് ടീവേദ എത്തുന്നത്. ടീവേദ പ്രൊ എനർജി, ടീവേദ പ്രൊ വുമൺ എന്നീ ടീ ബാഗുകളും പുറത്തിറക്കിയിട്ടുണ്ട്. ഇതോടൊപ്പം ബ്രഹ്മിയും തുളസിയും ചേരുന്നതാണ് ടീവേദ. ഊർജദായകമായ ആംല, വൃക്ഷാംല (ഗാർസീനിയ) എന്നിവയാൽ സമ്പന്നമാണ് പ്രൊ എനർജി.

അശ്വഗന്ധവും ശതാവരിയും ചേർത്ത് സ്ത്രീകൾക്കു വേണ്ടി സവിശേഷമായി തയ്യാറാക്കിയതാണ് പ്രൊവുമൺ. ടാറ്റാ ടീവേദ 250ഗ്രാം പായ്ക്കിന് 99 രൂപയും, 100ഗ്രാം പായ്ക്കിന് 40 രൂപയുമാണ് വില. ടീ ബാഗുകൾക്ക് 10 എണ്ണമുള്ള പായ്ക്കിന് 60 രൂപയും, 30 എണ്ണമുള്ള പായ്ക്കിന് 160 രൂപയുമാണ് വില.