ഉഷയുടെ പുതിയ ഒടിജി ശ്രേണി വിപണിയിൽ

Posted on: October 30, 2016

usha-otg-2016-big

കൊച്ചി : ഓവൻ ടോസ്റ്റർ ആൻഡ് ഗ്രില്ലറുകളുടെ (ഒടിജി) പുതിയ ശ്രേണി ഉഷാ ഇന്റർനാഷണൽ വിപണിയിൽ അവതരിപ്പിച്ചു. ഉഷ ഒടിജി കുട്ടികൾക്കാവശ്യമായ എല്ലാ പലഹാരങ്ങളും ഉണ്ടാക്കാൻ അനുയോജ്യമാണ്. കൺവെക്ഷൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള ഇതിന്റെ ചേംമ്പറുകൾ പ്രകാശിച്ചുകൊണ്ടിരിക്കും. ബേക്ക് ചെയ്തതിനുശേഷം ചൂട് നിലനിർത്താനുള്ള സംവിധാനവുമുണ്ട്. ടോങ്, ക്രസ് ട്രേ, ബേക്കിംഗ് ട്രേ, ഗ്രിൽ റാക്ക്, റൊട്ടിസ്സേരി, സ്‌ക്വീവർ എന്നിവ ഉള്ളതിനാൽ വിവിധതരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. പുതിയ ശ്രേണിയുടെ ശേഷി യഥാക്രമം 42 ലിറ്റർ, 35 ലിറ്റർ, 29 ലിറ്റർ, 19 ലിറ്റർ.

രാജ്യത്ത് വളർന്നു വരുന്ന ബേക്കിംഗ് സംസ്‌കാരം മുന്നിൽകണ്ടുകൊണ്ടാണ് അത്യാധുനികമായ പുതിയ ഒടിജി ശ്രേണി അവതരിപ്പിക്കുന്നതെന്ന് ഉഷാ ഇന്റർനാഷണൽ പ്രസിഡന്റ് (ഹോ. അപ്ലയൻസസ്) ഹർവീന്ദർ സിംഗ് പറഞ്ഞു. ഉഷാ ഒടിജി ശ്രേണിയിലെ വില 6695 രൂപ മുതലാണ് ആരംഭിക്കുന്നത്.