ഉഷയുടെ പുതിയ റൂം ഹീറ്റർ ശ്രേണി വിപണിയിൽ

Posted on: October 16, 2016

usha-room-heater-big

കൊച്ചി : സാങ്കേതിക മികവും രൂപഭംഗിയും ഒത്തിണങ്ങിയ 13 പുതിയ റൂം ഹീറ്ററുകൾ ഉഷാ ഇന്റർനാഷണൽ വിപണിയിലെത്തിച്ചു. കൂടുതൽ ചൂട് ലഭ്യമാക്കുംവിധം വീതിയേറിയ ചിറകുകളോടു കൂടിയവയാണ് ഓയിൽ നിറച്ച റേഡിയേറ്ററുകൾ. പിറ്റിസി ഹീറ്ററുകൾക്ക് താപം നിയന്ത്രിക്കാനുള്ള ഡിജിറ്റൽ സംവിധാനം, 12 മണിക്കൂർ ടൈമർ, റിമോട്ട് എന്നിവയുണ്ട്. ആവശ്യാനുസരണം ചൂട് കൂട്ടാനും കുറക്കാനുമുള്ള സംവിധാനം, വായു ശുദ്ധീകരിക്കുന്നതിനായി എയർ ഫിൽറ്റർ, ക്രമീകരിക്കാവുന്ന തെർമോസ്റ്റാറ്റ്, പവർ ഇൻഡിക്കേറ്റർ ലൈറ്റ് എന്നിവ ഉഷയുടെ എല്ലാ റൂം ഹീറ്ററുകളിലുമുണ്ട്. 2349 രൂപ മുതലാണ് വിലകൾ.

കൂടുതൽ സൗകര്യപ്രദവും കാണാൻ ചന്തമുള്ളവയുമാണ് പുതിയ റൂം ഹീറ്റർ ശ്രേണിയെന്ന് ഉഷാ ഇന്റർനാഷണൽ പ്രസിഡന്റ് (അപ്ലയൻസസ്) ഹർവിന്ദർ സിംഗ് പറഞ്ഞു. ആഗോളനിലവാരത്തിലുള്ള ഗുണമേന്മയും ഉപയോക്താക്കളുടെ അഭിരൂചി അറിഞ്ഞുള്ള പുതുമകളും ഉഷയുടെ മുഖമുദ്രയാണെന്നും ഹർവിന്ദർ സിംഗ് കൂട്ടിച്ചേർത്തു.