സാംസംഗ് ഗ്യാലക്‌സി ഓൺ പ്രോ സീരീസ് സ്മാർട്ട് ഫോണുകൾ ആമസോൺ ഇന്ത്യയിൽ

Posted on: July 16, 2016

Samsung-Galaxy-On7-Pro-bann

കൊച്ചി : സാംസംഗിന്റെ ഗ്യാലക്‌സി ഒാൺ 7 പ്രോ, ഓൺ 5 പ്രോ സ്മാർട്ട് ഫോണുകൾ ആമസോണിൽ ലഭ്യമാകും. 4 ജി സൗകര്യമുള്ള ഓൺ പ്രോ സീരീസിൽ അൾട്രാ ഡാറ്റാ സേവിംഗ് മോഡ്, എസ് ബൈക്ക് മോഡ്, മൈ ഗ്യാലക്‌സി ആപ്പ്, 4ജി ഡൗൺലോഡ് ബൂസ്റ്റർ എന്നീ സവിശേഷതകളുണ്ട്. എച്ച്ഡി 5.5 ഇഞ്ച് ഡിസ്‌പ്ലേയിലും, എച്ച്ഡി 5 ഇഞ്ച് ഡിസ്‌പ്ലേയിലും ലഭിക്കുന്ന സാംസംഗ് ഓൺ സീരീസ് ഫോണുകളിൽ വോയ്‌സ് ഓവർ എൽടിഇ സൗകര്യം ലഭ്യമാണ്.

എസ് ബൈക്ക് മോഡ് സവിശേഷത ആക്ടിവേറ്റ് ചെയ്താൽ വാഹനമോടിക്കുമ്പോൾ ആരെങ്കിലും ഫോണിൽ വിളിച്ചാൽ ഓൺ സിരീസ് ഉപയോക്താവ് വാഹനം ഓടിക്കുകയാണെന്ന മൂൻകൂർ റെക്കോർഡ് ചെയ്ത സന്ദേശം വിളിക്കുന്നയാൾക്ക് ലഭിക്കും. ഇതുവഴി വാഹനം ഓടിക്കുന്നതിനിടയിൽ ഫോണിൽ വരുന്ന കോളുകളും, സന്ദേശങ്ങളും മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും.

128 ജിബി വരെ വികസിപ്പിക്കാവുന്ന 16 ജിബി മെമ്മറിയാണ് ഓൺ പ്രോ സീരീസ് ഫോണുകളിലുള്ളത്. 13 എംപി (ഓൺ7 പ്രോ) 8 എംപി (ഓൺ5 പ്രോ) മുൻകാമറയും, 5 എംപി പിൻ കാമറയുമാണ് ഓൺ പ്രോ സീരീസ് ഫോണുകളിൽ ഒരുക്കിയിട്ടുള്ളത്. ഗ്രൂപ്പ്ഫി, പാം സെൽഫി എന്നിവ സാധ്യമാക്കുന്ന ഫ്രണ്ട് കാമറയ്ക്കു പുറമേ ഡബിൾ ടാപ്പ് ചെയ്യുന്നതു വഴി കാമറ ക്വിക്ക് ലോഞ്ച് ചെയ്യാവുന്ന സംവിധാനവും ഓൺ പ്രോ സീരീസ് ഫോണുകളുടെ മറ്റു പ്രത്യേകതകളാണ്.

ഗോൾഡ്, ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന സാംസംഗ് ഗ്യാലക്‌സി ഓൺ7 പ്രോ, ഓൺ5 പ്രോ ഫോണുകൾക്ക് 11,190 രൂപയും 9,190 രൂപയുമാണ് വില. ജൂലൈ 12 മുതൽ സാംസംഗ് ഗ്യാലക്‌സി ഓൺ പ്രോ സിരീസ് ഫോണുകൾ ആമസോണിൽ ലഭ്യമാണ്.