ബേബി ഷൂ സ്റ്റോറുമായി ആമസോൺ

Posted on: July 14, 2016

Amazon-baby-shoe-store-Big

കൊച്ചി : ആമസോൺ ഇന്ത്യ ബേബി ഷൂ സ്റ്റോർ അവതരിപ്പിച്ചു. രണ്ടു വയസു വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വിവിധ സൈസുകളിലുള്ള വ്യത്യസ്തമാർന്ന നിറത്തിലും, ഡിസൈനിലുമുള്ള 1600 ൽപ്പരം പാദരക്ഷകളാണ് ആമസോൺ ഷൂ സ്റ്റോറിൽ ഒരുക്കിയിട്ടുള്ളത്. നൂറിലധികം ബ്രാൻഡുകളുടെ ബേബി ഷൂസുകൾ ആമസോണിൽ ലഭ്യമാണ്.

പാദരക്ഷകൾ കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 200 ലധികം വരുന്ന ആഭരണ ശേഖരവും 27000 ത്തോളം വൈവിധ്യമാർന്ന ഡിസൈനുകളിലുള്ള വസ്ത്ര ശേഖരവും ആമസോൺ ഫാഷൻ ബേബി ഷൂ സ്റ്റോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.