അരുന്ധതി ഭട്ടാചാര്യ സ്വിഫ്റ്റ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍

Posted on: December 12, 2018

മുംബൈ : ബാങ്കുകളിലെ അന്താരാഷ്ട്ര പണമിടപാടുകള്‍ക്കായുള്ള സ്വിഫ്റ്റ് എന്ന സംവിധാനത്തിന്റെ ഇന്ത്യയിലെ മേധാവിയായി അരുന്ധതി ഭട്ടാചാര്യ നിയമിതയായി. എസ് ബി ഐ മുന്‍ ചെയര്‍പേഴ്‌സണാണ് അവര്‍.

സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലി കമ്യൂണിക്കേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് സ്വിഫ്റ്റ്. ഈ ആഗോള സംവിധാനത്തിന്റെ ഇന്ത്യന്‍ വിഭാഗമായ സ്വിഫ്റ്റ് ഇന്ത്യ ഡൊമസ്റ്റിക് സര്‍വീസസിന്റെ ചെയര്‍പേഴ്‌സണായാണ് അവര്‍ നിയമിതയായത്.

യൂണിയന്‍ ബാങ്ക് ചെയര്‍മാനായിരുന്ന മലയാളിയായ എം വി നായരായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്വിഫ്റ്റ് ഇന്ത്യയുടെ മേധാവി.