ബിജു ബാലേന്ദ്രന്‍ റെനോ നിസാന്‍ ഇന്ത്യ മേധാവി

Posted on: December 7, 2018

കൊച്ചി : കാര്‍ നിര്‍മാതാക്കാളായ റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ മാനേജിംഗ് ഡയറക്ടരായി മലയാളിയായ ബിജു ബാലേന്ദ്രന്‍ നിയമിതനായി. തിരുവനന്തപുരം സ്വദേശിയാണ്. റെനോ നിസാന്‍ ഗ്രൂപ്പിന്റെ ചെന്നൈയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ബിജുവിന്. റെനോയുെട ഇന്ത്യാ എം ഡി യായി സുമിത് സ്വാഹ്നി തുടരും.

കര്‍ണാടകയിലെ എന്‍ ഐ ടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എന്‍ജിനീയറിംഗില്‍ ബിരുദം നേടിയിട്ടുള്ള ബിജുവിന് വിവിധ കമ്പനികളിലായി 27 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്. നേരത്തെ ഹ്യുണ്ടായ് മോട്ടോഴ്‌സില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം 2008 മുതല്‍ റെനോ നിസാന്‍ ഗ്രൂപ്പിലാണ്. ഒരു വര്‍ഷം നിസാന്‍ സൗത്ത് ആഫ്രിക്കയില്‍ നിര്‍മാണ വിഭാഗത്തിന്റെ മേധാവിയായിരുന്നു.

ബിജുവിന്റെ നേതൃത്വത്തില്‍ നിര്‍മാണ പ്ലാന്റ് നിസാന്‍ ഇന്ത്യയുടെ വളര്‍ച്ചയിലെ മുഖ്യ ഘടകമായി പ്രവര്‍ത്തിക്കുമെന്ന് നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡന്റ് തോമസ് കുയേഹി പറഞ്ഞു. റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യയുടെ നിലവിലെ മേധാവി കോളിന്‍ മക്‌ഡൊണാള്‍ഡ് യൂറോപ്പിലേക്ക് മടങ്ങും. നിസാന്‍ ഇന്ത്യയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി സമ്പത്ത് കുമാറിനെയും നിയമിച്ചിട്ടുണ്ട്.

TAGS: Nissan | Renault |