ആദം മൊസ്സേറി ഇന്‍സ്റ്റഗ്രാം മേധാവി

Posted on: October 3, 2018

വാഷിംഗ്ടണ്‍ : ചിത്രങ്ങള്‍ പങ്കു വയ്ക്കാനുള്ള സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിന്റെ തലവനായി ആദം മൊസ്സേറി നിയമിതനാകും. ഫെയ്ബുക്കിന്റെ മുന്‍ വൈസ് പ്രസിഡന്റായ മൊസ്സേറി, നിലവില്‍ ഇന്‍സ്റ്റഗ്രാമിന്റെ വൈസ് പ്രസിഡന്റാണ്. ഇന്‍സ്റ്റഗ്രാം സ്ഥാപകരായ കെവിന്‍ സിസ്‌റ്റ്രോമും മൈക്ക് ക്രീഗറും കഴിഞ്ഞ ആഴ്ച രാജിവച്ചതിനെ തുടര്‍ന്നതാണ് മൊസ്സേറിയുടെ നിയമനം.