സുജ ചാണ്ടി നിസാന്‍ ഡിജിറ്റല്‍ ഇന്ത്യ എം ഡി

Posted on: September 20, 2018

തിരുവനന്തപുരം : നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയുടെ എം ഡിയായി തിരുവനന്തപുരം സ്വദേശി സുജ ചാണ്ടി നിയമിതയായി. ഡ്രൈവര്‍രഹിത വാഹനങ്ങളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കാന്‍ നിസാന്‍ ടെക്‌നോപാര്‍ക്കില്‍ ആരംഭിച്ച ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന്റെ ചുമതല വഹിക്കുമെന്നു നിസാന്‍ സി ഐ ഒ ടോണി തോമസ് പറഞ്ഞു.

രാജ്യത്തെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. പ്രമുഖ കണ്‍സല്‍റ്റന്‍സി സ്ഥാപനങ്ങളായ കെ പി എം ജിയില്‍ ഗ്ലോബല്‍ നോളജ് ലീഡറും പ്രൈസ്‌വാട്ടര്‍ഹൗസ് കുപ്പേഴ്‌സില്‍ ഉപദേഷ്ടാവുമായിരുന്നു.