രാജീവ് രാജഗോപാൽ അക്‌സോനോബേൽ മാനേജിംഗ് ഡയറക്ടർ

Posted on: September 11, 2018

കൊച്ചി : മുൻനിര പെയിന്റ് കോട്ടിംഗ്‌സ് നിർമാതാക്കളായ അക്‌സോനോബേൽ മാനേജിംഗ് ഡയറക്ടറായി രാജീവ് രാജഗോപാൽ നിയമിതനായി. ഇപ്പോൾ മിഡിൽ-ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് അദേഹം.

മാനേജ്‌മെന്റ് തലത്തിലെ മികവും ഡ്യൂലക്‌സ് പെയിന്റ് ബിസിനസ് ലാഭകരമാക്കി വളർത്തിയ പരിചയവുമാണ് അദേഹത്തെ ഇന്ത്യയിലേയ്ക്ക് തിരിച്ചു വിളിക്കാനുള്ള കാരണമെന്ന് അക്‌സോനോബേൽ ഇന്ത്യ ചെയർമാൻ അമിത് ജെയിൻ പറഞ്ഞു.