ജാക് മായുടെ പിന്‍ഗാമി ഡാനിയേല്‍ ജാംഗ്

Posted on: September 11, 2018

ഹോങ്കോംഗ് : ആലിബാബ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡാനിയേല്‍ ജാംഗ് ആയിരിക്കും ജാക് മായുടെ പിന്‍ഗാമി. 2019 -ല്‍ ജാക് മാ വിരമിക്കുന്നതോടെ അദ്ദേഹം ചെയര്‍മാന്‍ പദവി ഏറ്റെടുക്കും.

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സംരംഭങ്ങളിലൊന്നായ ആലിബാബയുടെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് സ്ഥാപകനായ ജാക് മാ പടിയിറങ്ങുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

അടുത്ത വര്‍ഷം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിയുമെങ്കിലും 2020 വരെ ആലിബാബയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ജാക് മാ തുടരും. ആലിബാബയുടെ അനുബന്ധ കമ്പനിയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി 2007 -ലാണ് ജാംഗ് എത്തിയത്.

TAGS: Alibaba | Daneil Zhang |